സംസ്ഥാന സ്‌കൂള്‍ കായിക കിരീടം എറണാകുളത്തിന്

കായികമേളയിലെ നൂറ് മീറ്റര്‍ ഫൈനല്‍ (ഫയല്‍ചിത്രം)

പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളാ കിരീടം എറണാകുളം ജില്ല സ്വന്തമാക്കി. 258 പോയിന്റ് നേടിയാണ് എറണാകുളം കിരീടം തിരിച്ചുപിടിച്ചത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് എറണാകുളത്തിന്റെ കിരീടനേട്ടം. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 185 പോയിന്റാണുള്ളത്. 107 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി.

സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ് 75 പോയിന്റുമായി ചാമ്പ്യന്‍മാരായി. പുല്ലൂരംപാറ സെന്റ് ജോസഫ് എച്ച്എസ് 63 പോയിന്റോടെ രണ്ടാം സ്ഥാനവും എച്ച്എസ് പറളി 57 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.

34 സ്വര്‍ണവും 16 വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടെയാണ് എറണാകുളം 258 പോയിന്റ് സ്വന്തമാക്കിയത്. പാലക്കാട് 22 സ്വര്‍ണവും 14 വെള്ളിയും 24 വെങ്കലവും ഉള്‍പ്പെടെ 185 പോയിന്റ് കരസ്ഥമാക്കി. 109 പോയിന്റുമായി മൂന്നാമതെത്തിയ കോഴിക്കോട് എട്ട് സ്വര്‍ണവും 20 വെള്ളിയും ആറ് വെങ്കലവുമാണ് നേടിയത്.

DONT MISS
Top