റോഡ് വക്കില്‍വച്ച് സ്ത്രീയെ പട്ടാപ്പകല്‍ പരസ്യമായി മദ്യപന്‍ ബലാത്സംഗം ചെയ്തു; വഴിപോക്കര്‍ കാഴ്ചക്കാരായി

പ്രതി ഗഞ്ചി ശിവ

വിശാഖപട്ടണം: പൊതുവഴിയില്‍ സ്ത്രീയെ പരസ്യമായി പട്ടാപ്പകല്‍ ബലാത്സംഗം ചെയ്യുന്നത് കണ്ടിട്ടും വഴിപോക്കര്‍ സംഭവത്തില്‍ ഇടപെട്ടില്ല. ബലാത്സംഗദൃശ്യങ്ങള്‍ പകര്‍ത്തി ഓട്ടോഡ്രൈവര്‍ പൊലീസില്‍ നല്‍കിയതിനെ തുടര്‍ന്ന് 20 വയസുകാരനായ യുവാവ് അറസ്റ്റിലായി. ആന്ധ്രാപ്രദശിലെ വിശാഖപട്ടണണ് ഇന്നലെയാണ് മനുഷ്യരുടെ തണുത്തുറഞ്ഞ പ്രതികരണശേഷിയും നിസംഗതയും തെളിയിക്കുന്ന സംഭവമുണ്ടായത്.

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. റെയില്‍വേ സ്​റ്റേഷനു സമീപത്തെ തിരക്കേറിയ നടപ്പാതയിലെ മരച്ചുവട്ടില്‍ സ്ത്രീ ഇരിക്കുമ്പോള്‍ പ്രതിയായ ഗഞ്ചി ശിവ അവരെ ബലാത്​സംഗം ചെയ്യുകയായിരുന്നു. ഈ സമയം നിരവധിപേര്‍ ഫുട്പാത്തിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണാമെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവം പുറംലോകം അറിഞ്ഞതോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെയും പരാതിയുമായി വനിതാ സംഘടനകള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീയെ സഹായിക്കാന്‍ തയ്യാറാകാതെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെയും കേസെടുക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

DONT MISS
Top