അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഖാനി നാളെ ഇന്ത്യയിലെത്തും

മുഹമ്മദ് അഷ്‌റഫ് ഖാനി, നരേന്ദ്ര മോദി (ഫയല്‍ ചിത്രം)

ദില്ലി: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഖാനി നാളെ ഇന്ത്യയിലെത്തും. ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

സന്ദര്‍ശനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ഖാനി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴവിരുന്നിലും അദ്ദേഹം പങ്കെടുക്കും. വിവേകാനന്ദ അന്താരാഷ്ട്ര ഫൗണ്ടേഷനില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അദ്ദേഹം വൈകിട്ടോടെ മടങ്ങും.

അഫ്ഗാനിസ്താനില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടന്ന് ഒരു ദിവസം തികയും മുന്നെയാണ് ഖാനി ഇന്ത്യയിലെത്തുന്നത്. ഒരാഴ്ച്ചയ്ക്കിടെ സൈനികര്‍ക്കും ജനങ്ങള്‍ക്കും നേരെ ചാവേറാക്രമണങ്ങളുള്‍പ്പെടെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാബൂളില്‍ പള്ളികള്‍ക്കുനേരെയും കാണ്ഡഹാറില്‍ സൈനിക ക്യാംപിനുനേരെയും ആക്രമണമുണ്ടായി. നിരവധി പേരാണ് കൊല്ലപ്പെട്ടത്.

DONT MISS
Top