വിവാഹ മോചനം കോടതി അനുവദിക്കുന്നതുവരെ ഭാര്യക്ക് ഭര്‍തൃ വീട്ടില്‍ താമസിക്കാം: ബോംബൈ ഹൈക്കോടതി

പ്രതീകാത്മക ചിത്രം

മുംബൈ : കോടതി വിവാഹമോചനം അനുവദിക്കുന്നതുവരെ യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാമെന്ന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടു. വിവാഹമോചനം ലഭിക്കുന്നതുവരെ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാനുള്ള അവകാശം ഉണ്ടെന്നാണ് കോടതി പറഞ്ഞത്.

വിവാഹമോചനം ലഭിക്കുന്നതുവരെ ആര്‍ക്കും അവരെ വീട്ടില്‍ നിന്നും പറഞ്ഞയക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. മുംബൈ സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് കോടതി വിധി വന്നിരിക്കുന്നത്. വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടും തന്റെ ഫ്ളാറ്റില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ഭാര്യ തയ്യാറായില്ല എന്നു കാട്ടിയാണ് പരാതി നല്‍കിയത്.

കോടതിയില്‍ ഹാജറായ യുവതി ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്നും പറഞ്ഞയക്കാന്‍ ശ്രമിച്ചതായി  പറഞ്ഞു. രണ്ടുപേരുടെയും വാദങ്ങള്‍ കേട്ടശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റാണെങ്കിലും വിവാഹമോചനം നേടുന്നതുവരെ യുവതിക്ക് അവിടെ താമസിക്കാം എന്നും കോടതി പറഞ്ഞു.

DONT MISS
Top