യന്തിരന്‍ 2ല്‍ നായകനാകാന്‍ ശങ്കര്‍ ആദ്യം തന്നെ ക്ഷണിച്ചിരുന്നുവെന്ന് ആമിര്‍ ഖാന്‍ (വീഡിയോ)

യന്തിരന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം നിര്‍മാണം പുരോഗമിക്കുമ്പോള്‍ ചിത്രത്തേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്‍. ചിത്രത്തില്‍ നായകനാകാന്‍ വിളിച്ചത് തന്നെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷയിലേയും എല്ലാ റെക്കോര്‍ഡുകളും ചിത്രം തകര്‍ക്കുമെന്നും അദ്ദേഹം പറയുന്നു.

രജനിക്ക് ചെറിയ ആരോഗ്യ പ്രശ്‌നമുണ്ടായിരുന്നപ്പോഴാണ് തന്നെ ഈ റോളിലേക്ക് ശങ്കര്‍ ആലോചിച്ചത്. രജനിസാര്‍ തന്നെ വിളിച്ച് നിര്‍ബന്ധിക്കുകയുണ്ടായി. അതിനുശേഷം തിരക്കഥ വായിച്ചു. ഒന്നാന്തരം തിരക്കഥ. പിന്നീട് അതേക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം യന്തിരനായി രജനി സാറിന്റെ മുഖമാണ് മനസിലേക്ക് വരുന്നത്. തന്നെ അതില്‍ കാണാനേ സാധിച്ചില്ലെന്നും ആമിര്‍ പറയുന്നു.

അങ്ങനെ പൊരുത്തപ്പെടാനാകാതെവന്നപ്പോള്‍ ശങ്കറിനോട് ഇക്കാര്യം പറഞ്ഞു. രജനികാന്തിനുപകരം മറ്റൊരാളെ പകരം വയ്ക്കാനാവില്ല. അതുകൊണ്ടുതന്ന മാനസികമായി അതിലേക്ക് എത്താനാകുന്നില്ലെന്നും അദ്ദേത്തെ അറിയിച്ചു. ആമിര്‍ പറയുന്നു.

ചിത്രത്തേക്കുറിച്ച് ചിന്തിക്കുമ്പോള്‍ രജനി സാര്‍ അല്ലാതെ മറ്റാരും മനസിലേക്ക് വരുന്നില്ല. എത്ര നന്നായിട്ടാണ് അദ്ദേഹം ആ വേഷം ചിത്രത്തിന്റെ ഒന്നാം ഭാഗത്ത് കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ അന്ന് തീരുമാനം അങ്ങനെയെടുത്തതില്‍ മറ്റ് പ്രശ്‌നമൊന്നും തോന്നുന്നില്ല. ചിത്രം വലിയ ഹിറ്റായിരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നു.

DONT MISS
Top