“മോദി വിമര്‍ശനം നടത്തുന്നത് ‘ജോസഫ്’ വിജയ്, ചിത്രത്തിന്റെ നിര്‍മാതാവും ക്രിസ്ത്യാനിയായിരിക്കും”, മെര്‍സല്‍ വിഷയത്തിലേക്ക് മതം കലര്‍ത്തി സ്വയം അപഹാസ്യരായി ബിജെപി

വിജയ് എന്ന സൂപ്പര്‍ താരത്തെ ബിജെപി ജോസഫ് വിജയ് എന്ന പൂര്‍ണ നാമത്തില്‍ വിളിച്ചുതുടങ്ങി. മെര്‍സല്‍ എന്ന ചിത്രത്തില്‍ നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ തുഗ്ലക് പരിഷ്‌കാരങ്ങളേയും വിമര്‍ശിച്ചതിനാണ് വിജയ് എന്ന പേരിന് മുമ്പുള്ള ജോസഫ് എന്ന പേരുകൂടി ഇപ്പോള്‍ ബിജെപി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. വിജയ് ഒരു ക്രിസ്ത്യാനിയാണെന്നും അതാണ് വിമര്‍ശനത്തിന് കാരണമെന്നും തോന്നിപ്പിക്കുന്നരീതിയില്‍ തികച്ചും വര്‍ഗീയമായി ഈ വിഷയം കൈകാര്യം ചെയ്യാനാണ് ബിജെപി തമിഴ്‌നാട് ഘടകം ശ്രമിക്കുന്നത്.

ആര്‍ക്കുവേണമെങ്കിലും ഏത് മാധ്യമത്തിലൂടെയും ബിജെപിയെ വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടാകണം. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച് രാജ പറഞ്ഞു. ഹേമ രുക്മണി ക്രിസ്ത്യാനിയാണോ എന്ന് പരിഹസിക്കുമെന്ന് ഇദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വിജയ് ചിത്രം മെര്‍സലിന്റെ നിര്‍മാതാവാണ് ഹേമ രുക്മണി. സോഷ്യല്‍ മീഡിയയിലും വിജയ് ക്രിസ്ത്യാനിയാണ് എന്ന ലേബലില്‍ ചിത്രത്തെ എതിര്‍ക്കാനാണ് ബിജെപിയുടെ ശ്രമം.

ഇതോടെ ഹിന്ദുവല്ലാത്തതിനാലാണ് മോദി വിമര്‍ശനം എന്ന അപഹാസ്യമായ നിലപാടിലൂന്നി മെര്‍സലിനെ എതിര്‍ക്കുകയാണ് ബിജെപി തമിഴ്‌നാട് ഘടകം. ഇതിലൂടെ വിഷയത്തില്‍ മതം കലര്‍ത്തി വര്‍ഗീയമായ കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടുവച്ച് പുരോമന പാതയില്‍നിന്ന് എപ്പോഴത്തേയും പോലെ ബിജെപി പിന്നിലേക്ക് സഞ്ചരിക്കുന്നുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഇതിലൂടെ അസാധ്യമായ ‘മൈലേജ്’ മെര്‍സലിന് ലഭിക്കുന്നുവെന്ന സത്യം വര്‍ഗീയ വാദികള്‍ മനസിലാക്കുന്നില്ലെന്നും പ്രതികരണങ്ങളുണ്ട്.

DONT MISS
Top