കാബൂള്‍ ആക്രമണം; മരണം 63 ആയി; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

സ്‌ഫോടനം നടന്ന പള്ളി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പള്ളികള്‍ക്കുനേരെ  ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ദസ്ത ഇ ബര്‍ച്ചിലെ ഇമാന്‍ സമാന്‍ പളളിയിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ സുന്നി പള്ളിയിലും ബോംബ് സ്‌ഫോടനമുണ്ടായി. പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളാണ് മരിച്ചവരിലേറെയും.

കാബൂളില്‍ അടുത്തിടെ ഉണ്ടായ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഈ ആഴ്ച മാത്രം 176 പേരാണ് വ്യത്യസ്ത  സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ഷിയ വിശ്വാസികള്‍ക്ക് നേരെയാണ് അക്രമണങ്ങളുടെ ഏറിയ പങ്കും. അക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം അക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ് രംഗത്തെത്തി.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാംപിനുനേരെ താലിബാന്‍ ചാവേറാക്രമണം നടത്തിയിരുന്നത്. കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 43 സൈനികര്‍ കൊല്ലപ്പെടുകയും 25 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

DONT MISS
Top