ഡെന്മാര്‍ക്ക് ഓപ്പണ്‍ : മെഡല്‍ പ്രതീക്ഷകള്‍ സജീവമാക്കി കെ ശ്രീകാന്ത് സെമിയില്‍

കെ ശ്രീകാന്ത് ( ഫയല്‍ ചിത്രം )

ദില്ലി : ഡെന്മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് സെമിയില്‍ കടന്നു. ലോകചാമ്പ്യനും രണ്ടാം സീഡുമായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് അവസാന നാലിലേക്ക് മുന്നേറിയത്. സ്‌കോര്‍ 14-21, 22-20, 21-7

നേരത്തെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായിരുന്ന സൈന നേഹ്‌വാളും, എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ അകാനെ യാമാഗുച്ചിയോടാണ് സൈന പരാജയപ്പെട്ടത്. വെറും 29 മിനുട്ടിനുള്ളില്‍ സൈന യാമാഗുച്ചിയോട് അടിയറവ് പറഞ്ഞു. സ്‌കോര്‍ 10-21, 13-21.

ദക്ഷണകൊറിയയുടെ ടോപ് സീഡ് സോന്‍ വാന്‍ ഹോയോടാണ് ഇന്ത്യയുടെ എച്ച് എസ് പ്രണോയ് പരാജയപ്പെട്ടത്. സ്‌കോര്‍ 13-21, 18-21. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സെക്കന്‍ഡ് സീഡ് പി വി സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ചൈനയുടെ ചെന്‍ യൂഫെയിയോടാണ് സിന്ധു തോറ്റത്.

ഡെന്‍മാര്‍ക്ക് ഓപ്പണിന്റെ ഫൈനലില്‍ ജപ്പാന്റെ അകാനെ യാമാഗുച്ചി ഇന്ന് ചൈനയുടെ ചെന്‍ യൂഫെയിയെ നേരിടും.

DONT MISS
Top