പനാമ കേസ്: അഴിമതി വിരുദ്ധകോടതി നവാസ് ഷെരീഫിനെതിരെ കുറ്റം ചുമത്തി

നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കുമെതിരെ പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതി  കുറ്റം ചുമത്തി. കേസില്‍ ഇന്നലെ വിചാരണ ആരംഭിച്ചപ്പോഴാണ് നടപടി.

കഴിഞ്ഞ ജൂലൈയിലാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് പാകിസ്താന്‍ സുപ്രീം കോടതി ഷെരീഫിനെ പ്രധാനമന്ത്രി പദവിയില്‍ നിന്ന് നീക്കിയത്. ലോക രാജ്യങ്ങളെ പിടിച്ചുലച്ച പനാമ പേപ്പര്‍ അഴിമതിയിലാണ് ലണ്ടനിലെ ഷെരീഫിന്റെ അനധികൃത സ്വത്ത് സമ്പാദനം വെളിപ്പെടുന്നത്. മകള്‍ മറിയം ഷെരീഫിനെ കൂടാതെ മരുമകനും കേസില്‍ പ്രതിയാണ്.

മകളും മരുമകന്‍ മുഹമ്മദ് സഫ്ദാറും കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയ്‌ക്കൊപ്പമായിരുന്നതിലാല്‍ ഷെരീഫിന് കോടതിയില്‍ ഹാജരായില്ല. ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഒന്നാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്.

DONT MISS
Top