കൗമാരക്കുതിപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പാല; കായികോത്സവത്തിന് മുഖ്യമന്ത്രി നാളെ തിരിതെളിയിക്കും

ദീപശിഖാറാലി

പാല : സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് പാലായില്‍ തുടക്കമായി. കായികമേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖാറാലിക്ക് ഉജ്വലവരവേല്‍പ്പാണ് ലഭിച്ചത്. പൂഞ്ഞാര്‍ ജിവി രാജ സ്മൃതിമണ്ഡപത്തില്‍ നിന്നാണ് ദീപശിഖാറാലി പ്രയാണമാരംഭിച്ചത്. കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ജിവിരാജയുടെ സഹോദരി അത്തം തിരുനാള്‍ അംബിക തമ്പുരാട്ടി ദീപശിഖ പകര്‍ന്നു നല്‍കി. പിസിജോര്‍ജ് എംഎല്‍എയില്‍ നിന്നും കായിക താരങ്ങള്‍ ഏറ്റുവാങ്ങി ആരംഭിച്ച ദീപശിഖാറാലി വിവിധ സ്‌കൂളിലെ പര്യടനത്തിന് ശേഷം പാലാ കൊട്ടാരമറ്റത്ത് സംഗമിച്ചു. തുടര്‍ന്ന് ഒളിമ്പ്യന്‍മാരായ ഷൈനി വില്‍സണ്‍, മേഴ്‌സികുട്ടന്‍, പത്മിനി തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് ജാഥയായി പാലാ നഗരത്തിലേക്ക് ആനയിച്ചു.

മധ്യകേരളത്തിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് സ്‌റ്റേഡിയം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ച് കായികോത്സവത്തിന് തിരിതെളിക്കും. 95 ഇനങ്ങളിലായി 3500 കായികതാരങ്ങളാണ് മികവ് തെളിയിക്കാന്‍ പാലായിലെത്തിയിരിക്കുന്നത്.

DONT MISS
Top