കാലാവധി വെട്ടിക്കുറച്ച് നിരക്ക് കുത്തനെക്കൂട്ടി ജിയോ ദീപാവലി പ്ലാനുകള്‍ പുറത്തിറക്കി

ജിയോ 

ഉപഭോക്താക്കളെ നിരാശരാക്കി ജിയോയുടെ പുതിയ പ്ലാനുകള്‍ പുറത്തുവന്നു. നിരക്ക് കുത്തനെകൂട്ടിയതിനോടൊപ്പം കാലാവധി വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ടുള്ളതാണ് പുതിയ പ്ലാനുകള്‍.

ദീപാവലി ക്യാഷ്ബാക്ക് ഓഫറിനോടനുബന്ധിച്ചാണ്  ജിയോ പുതിയ താരിഫ് പ്ലാനുകള്‍ പുറത്തിറക്കിയത്. പ്രൈം വരിക്കാര്‍ക്ക് അനുവദിച്ചിരുന്ന 399 രൂപയുടെ ധന്‍ ധനാ ധന്‍ പ്ലാനിന്റെ നിരക്ക് 459 രൂപയായി ഉയര്‍ത്തി. 399 രൂപയുടെ പ്ലാന്‍ ഇപ്പോഴും ഉണ്ടെങ്കിലും കാലാവധി 70 ദിവസമായി വെട്ടിക്കുറച്ചു. ഇതോടൊപ്പം മറ്റ് പ്ലാനുകളുടെ നിരക്കുകളിലും മാറ്റം വന്നിട്ടുണ്ട്. ദീപാവലി ഓഫറുകളോടൊപ്പം ജിയോ നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നതാണ്. ഒരു ജിബി നിരക്കില്‍ 84 ദിവസത്തേക്കാണ് 459 രൂപയുടെ പുതിയ പ്ലാന്‍ ഉപയോഗിക്കാനാകുക.

നിരക്കുകളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും ജിയോ നല്‍കിവരുന്ന ഫ്രീ കോള്‍, എസ്എംഎസ് എന്നിവ തുടരും. നേരത്തെ 56 ദിവസം കാലാവധി ഉണ്ടായിരുന്ന 509 രൂപയുടെ പ്ലാന്‍ 49 ദിവസമായി കുറച്ചു. അതോടൊപ്പം മറ്റ് പ്ലാനുകള്‍ കാലാവധി കുറയ്ക്കാതെ ഡാറ്റയിലാണ് മാറ്റം വരുത്തിയത്. 999 രൂപ പ്ലാന്‍ 90 ന്‍ നിന്ന് 60 ജിബിയായും, 1999 രൂപയുടെ പ്ലാന്‍ 155 ജിബിയില്‍ നിന്ന് 125 ആയും ഡാറ്റ വെട്ടിക്കുറച്ചു. അതേസമയം 149 രൂപ പ്ലാന്‍ രണ്ടില്‍ നിന്ന് നാല് ജിബിയായി ഉയര്‍ത്തിയിട്ടുണ്ട്.

DONT MISS
Top