പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍

പിടികൂടിയ കഞ്ചാവ്,  പിടിയിലായ ആള്‍ പൊലീസ് കസ്റ്റഡിയില്‍

പെരുമ്പാവൂര്‍ : പെരുമ്പാവൂരിനു സമീപം വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 123 കിലോ കഞ്ചാവാണ്  പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ  അറസ്റ്റ് ചെയ്തു. പൊലീസ്, എക്‌സൈസ് സംഘം സംയുക്തമായാണ്‌ പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.

പെരുമ്പാവൂരിന് സമീപം വല്ലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. വാഹനത്തിന്റെ രഹസ്യ അറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.  തൃശൂര്‍ സ്വദേശിയായ ജോബി, കാഞ്ഞിരപ്പിള്ളി സ്വദേശി  വിനോദ്, മുനിയറ സ്വദേശി മാത്യു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആന്ധ്രാപ്രദേശില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് തൃശൂരില്‍ എത്തിച്ച് പെരുമ്പാവൂരിലും പരിസരത്തും വിതരണത്തിന് കൊണ്ടുവരുന്ന വഴിയാണ് പൊലീസ് വാഹനം പിടികൂടിയത്. രണ്ട് വാഹനങ്ങളിലായാണ് ഇവിടേക്ക് കഞ്ചാവ് എത്തിച്ചത്.

പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും മറ്റും വന്‍ തോതില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

DONT MISS
Top