പുത്തന്‍ നവീകരണങ്ങള്‍ വരുത്തി വാട്‌സ് ആപ്പ്; ഇനി ഉപയോക്താവിന്റെ ലൊക്കേഷനും പങ്കുവെയ്ക്കാം

ലൊക്കേഷന്‍ ഷെയറിങ്‌

പുത്തന്‍ മാറ്റങ്ങള്‍ വരുത്തി ഉപയോക്താവിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് വാട്‌സ് ആപ്പ്. യാത്രകളില്‍ ഉപയോക്താവിന്റെ സുരക്ഷ കൂടി ഉറപ്പു വരുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ഇപ്പോള്‍ ഇതില്‍ ഒരുക്കിയിരിക്കുന്നത്. യാത്ര ചെയ്യുമ്പോള്‍ ലൊക്കേഷനുകള്‍ ഇനി മുതല്‍ സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പിലും വാട്സ് ആപ്പിലൂടെ പങ്കുവെക്കാന്‍ സാധിക്കും.

ഇനി മുതല്‍ വാട്സ് ആപ്പ് ഗ്രൂപ്പോ, വ്യക്തികളുമായുള്ള ചാറ്റോ തുറക്കുമ്പോള്‍ ഷെയര്‍ ലൈവ് ലൊക്കേഷന്‍ എന്ന ഓപ്ഷന്‍ കൂടി ലഭ്യമാകും. ഉപയോക്താവിന് ആവശ്യമെന്നു തോന്നുമ്പോള്‍ മാത്രം ഈ സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ മതിയാകും.

ഇതിനു മുന്‍പും വാട്‌സ് ആപ്പില്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ നമ്മുടെ ലൊക്കേഷന്‍ അറിയിക്കുന്നതോടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നമ്മെ പിന്തുടരാന്‍ കഴിയും. യാത്രകളിലാണ് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുക. നമ്മള്‍ എവിടെയാണുള്ളതെന്നും സുരക്ഷിതാരാണോ എന്നൊക്കെ ഇതു വഴി മനസ്സിലാക്കാന്‍ കഴിയും.

DONT MISS
Top