അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാംപിന് നേരെ താലിബാന്‍ ചാവേറാക്രമണം; 41 സൈനികര്‍ കൊല്ലപ്പെട്ടു

ഫയല്‍ ചിത്രം

കാബൂള്‍: കാണ്ഡഹാര്‍ സൈനിക ക്യാംപിന് നേരെ താലിബാന്റെ ചാവേറാക്രമണം. ചാവേറാക്രമണത്തില്‍ 41 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച അര്‍ധരാത്രിയോടെ താലിബാന്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു.

24 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക സ്ഥിരീകരണം. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍  ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട് കാറുകളിലായിട്ടായിരുന്നു ചാവേറുകള്‍ ക്യാംപിനകത്ത് പ്രവേശിച്ചത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ ഈ ആഴ്ചയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. സൈനികരും, പൊലീസും, പ്രദേശവാസികളും ഉള്‍പ്പെടെ ഇതുവരെ 120 ഓളം മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

DONT MISS
Top