ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം; ആളപായമില്ല

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാവിലെ 6.40 ഓടെയാണ് സംഭവം. ആര്‍ക്കും പരുക്കുകളില്ലെന്നും, കെട്ടിടങ്ങള്‍ക്കോ മറ്റു വസ്തുക്കള്‍ക്കോ നാശം സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ നാലിനും സംസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പ സാധ്യതാ പ്രദേശമായ കശ്മീരില്‍ ഇടയ്ക്കിടയിക്ക് ഇത്തരം ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

DONT MISS
Top