അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; മരണം അഞ്ച്‌

ആക്രമണം നടത്തിയ റാഡി ലബീബ് പ്രിന്‍സ്

ഹാര്‍ഫോഡ് കൗണ്ടി: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. മെരിലാന്റില്‍ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ അ​ഞ്ചു പേ​ർ മ​രി​ച്ചു. വെടിവയ്പ്പില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു.  പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30 ന് ​ഹാര്‍ഫോഡ് കൗണ്ടിയിലെ എമോര്‍ട്ടണ്‍ ബി​സി​ന​സ് പാ​ർ​ക്കി​ലാ​യി​രു​ന്നു ആക്രമണം നടന്നത്.

ര​ണ്ടു പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കൈ​തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ക്ര​മി വെ​ടി​വ​ച്ച​ത്.

റാഡി ലബീബ് പ്രിന്‍സ് എന്ന യുവാണ് ആക്രണം നടത്തിയത്. ഇയാളുടെ സഹപ്രവര്‍ത്തകരാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിന് ശേഷം രക്ഷപെട്ട ലബീബ് പ്രിന്‍സിനായി തെരച്ചില്‍ തുടരുകയാണ് എന്ന് പൊലീസ് അറിയിച്ചു.

ഈ മാസം ഒന്നിന്‌ അമേരിക്കയിലെ ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രമായ  മാന്‍ഡലേ ബേ റിസോര്‍ട്ടിലും കാസിനോയിലുമായി നടന്ന വെടിവെയ്പ്പില്‍ 50 ലധികം പേരാണ് മരിച്ചത്. 100 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.  സ്റ്റീഫന്‍ ക്രെയ്ഗ് പെഡ്ഡോക് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളും കൊല്ലപ്പെട്ടിരുന്നു.

DONT MISS
Top