ലഹരിക്കടിമയായ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

കൊച്ചി: ലഹരിക്കടിമയായ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. എറണാകുളം വടക്കന്‍പറവൂരിലാണ് സംഭവം. വ​ട​ക്ക​ൻ പ​റ​വൂ​ർ പ​റ​യ​കാ​ട്ടി​ൽ‌ പ​വ​ന​ൻ  (56) ആണ് മകന്‍  മ​നോജി(22)നെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

പവനന്റെ ഭാര്യയും മറ്റൊരു മകനും വീടിന് പുറത്തുപോയ സമയത്ത് മനോജിന്റെ ലഹരിയുപയോഗത്തെച്ചൊല്ലി പവനനും മനോജും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് മകനെ പവനന്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പവനന്‍ തൂങ്ങി മരിക്കുകയായിരുന്നു.

വിമുക്തഭടനാണ് പവനന്‍. ആത്മഹത്യക്കാറിപ്പ് എഴുതിവച്ചശേഷമായിരുന്നു പവനന്‍ ജീവനൊടുക്കിയത്. മകന്റെ ലഹരിയുപയോഗത്തെക്കുറിച്ചും ഇതേച്ചൊല്ലിയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു.

DONT MISS
Top