കൈമുട്ടിന് പോറലേറ്റതിന് ഇത്ര അഭിനയം വേണോ; ഷൂട്ടിങിനിടെ പരിക്കേറ്റതിന്റെ ചിത്രം പോസ്റ്റ് ചെയ്ത റായ് ലക്ഷ്മിക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

സിനിമാ ചിത്രീകരണ വേളയില്‍ സംഘട്ടന രംഗത്ത് അഭിനയിക്കുന്നതിനിടെ കൈമുട്ടിന് പരുക്കേറ്റതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നടി റായ് ലക്ഷ്മിക്ക് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. ഷൂട്ടിങിനിടെ കൈമുട്ടിനേറ്റ ചെറിയ പോറലിന്റെ ചിത്രം കൊലപാതക ശ്രമം നടന്ന ഗൗരവത്തോടെ പോസ്റ്റ് ചെയ്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

‘എനിക്ക് വീണ്ടും ഭയം തോന്നുന്നു. മുറിവുകളും ഞാനും. സംഘട്ടന രംഗങ്ങള്‍ എന്നെ എപ്പോഴും ആകര്‍ഷിക്കും. അവസാനം ഇങ്ങനെ സംഭവിക്കുകയും ചെയ്യും. പേടിക്കാനൊന്നുമില്ല ഞാന്‍ സുരക്ഷിതയാണ്’. എന്ന കുറിപ്പോടെയാണ് പോറലേറ്റ കൈമുട്ടിന്റെ ചിത്രം റായ് ലക്ഷ്മി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആരാധകരുടെ സിമ്പതിയും അത്ഭുതാദരങ്ങളും കമന്റില്‍ പ്രതീക്ഷിച്ച താരത്തിന് വിമര്‍ശനങ്ങളുടെ പെരുമഴയാണ് ലഭിച്ചത്.

ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി ഇങ്ങനെ മണ്ടത്തരങ്ങള്‍ കാട്ടിക്കൂട്ടരുതെന്നും ലൈക്കിനും കമന്റിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നത് മാനസിക നിലവാരം കുറഞ്ഞതിനാലാണെന്നും ഭൂരിഭാഗം പേരും പ്രതികരിച്ചു.

ആഗ്രഹിച്ചതു പോലെ ആശ്വസിപ്പിക്കാനായി ചിലര്‍ എത്തിയെങ്കിലും നടി ചെയ്തത് മണ്ടത്തരവും ബുദ്ധിയില്ലാത്ത പ്രവൃത്തിയുമാണെന്നായിരുന്നു മിക്കവരുടേയും പ്രതികരണം. അഭിനയത്തിനിടെ സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തവരും ഗുരുതര പരുക്കകളേറ്റിട്ടും അഭിനയം തുടരുകയും ചെയ്ത താരങ്ങളുമൊക്കെ പേരിനും പ്രശസ്തിക്കും വേണ്ടി ഇതൊന്നും വിളിച്ചു പറഞ്ഞിട്ടില്ലെന്നും അവരൊക്കെ ഉദാഹരണങ്ങളായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ചീപ്പ് പരിപാടികളുമായി വരരുതെന്നും സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിച്ചു.

DONT MISS
Top