ദില്ലിയില്‍ വെടിക്കെട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്; സുപ്രിംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് ഹിന്ദുസംഘടനകള്‍

ദില്ലി: ദീപാവലിയോട് അനുബന്ധിച്ച് ദില്ലിയില്‍ വെടിക്കെട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രിം കോടതിയുടെ ഉത്തരവിനെതിരെ ഹിന്ദുസംഘടനകള്‍. വിധി പുറപ്പെടുവിച്ച സുപ്രിംകോടതിയ്ക്ക് മുന്നില്‍ പടക്കം പൊട്ടിച്ചാണ് ഹിന്ദുസംഘടനകള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടനയിലെ 14 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാദ് ഹിന്ദ് ഫൗജിന്റെ നേതാവായ സത്പാല്‍ മല്‍ഹോത്രയുടെ നേതൃത്വത്തി ലാണ് മൂന്ന് സ്ത്രീകള്‍ അടങ്ങുന്ന സംഘം സുപ്രിംകോടതിയ്ക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. പടക്കം പൊട്ടിക്കുന്നതിന് നിരോധനമില്ലെന്നും, വില്‍പ്പനയ്ക്കാണ് നിരോധനമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ബിജെപി ദില്ലി ഘടകത്തിന്റെ മാധ്യമവക്താവായ തജീന്ദര്‍ ഭാഗ ദില്ലിയിലെ തെരുവുകളിലെ കുട്ടികള്‍ക്ക് പടക്കങ്ങള്‍ വിതരണം ചെയ്തും, അതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ സുപ്രിംകോടതിയിലെത്തി പടക്കം പൊട്ടിച്ചത്.

കഴിഞ്ഞ ദിവസമാണ് ദീപാവലി ആഘോഷങ്ങളില്‍ ദില്ലിയില്‍ വെടിക്കെട്ടുകള്‍ നിരോധിച്ചുകൊണ്ടു ള്ള സുപ്രിംകോടതിയുടെ ഉത്തരവ് വരുന്നത്. നവംബര്‍ ഒന്നു വരെ വെടിക്കോപ്പുകള്‍ വില്‍ക്കുന്നതി നാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. തലസ്ഥാന നഗരിയിലാണ് വില്‍പനയ്ക്ക് നിരോധന മുള്ളത്.

ആഘോഷത്തിന് വെടിമരുന്നുകള്‍ ഉപയോഗിക്കുന്നത് വലിയ തോതിലുള്ള അന്തരീക്ഷ മലിനീകര മാണ് ദില്ലിയിലും സമീപ പ്രദേശങ്ങളിലും ഉണ്ടാക്കുന്നത്. ഇത് തടയുന്നതിനുവേണ്ടിയാണ് ദീപാവലിയോട് അനുബന്ധിച്ച് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

മലിനീകരണത്താല്‍ വലയുന്ന ദില്ലിയില്‍ വെടിമരുന്ന് ഉണ്ടാക്കുന്ന മലിനീകരണം കൂടി താങ്ങാനുള്ള ശേഷി ഇല്ല. അതുകൊണ്ട് കഴിഞ്ഞ വര്‍ഷം തന്നെ സുപ്രിം കോടതി വെടിമരുന്നിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2016 നവംബറില്‍ ആരംഭിച്ച നിരോധനത്തിന്റെ കാലാവധി 2017 സെപ്തംബര്‍ വരെയാണ് ഉള്ളത്. ഈ കാലാവധിയാണ് ഇപ്പോള്‍ സുപ്രിം കോടതി നവംബര്‍ ഒന്നു വരെയാക്കി ഉയര്‍ത്തിയത്.

DONT MISS
Top