കരാറുകാരനും പഞ്ചായത്തും തമ്മിലുള്ള തര്‍ക്കത്തില്‍ ‘വഴിമുട്ടി’ കൊല്ലം വലിയച്ഛന്‍ കോളനി നിവാസികള്‍

തോടും വെള്ളക്കെട്ടും താണ്ടിയാണ് ഇവിടുത്തുകാര്‍ പുറംലോകത്തേക്ക് എത്തുന്നത്

കൊല്ലം: കരാറുകാരനും പഞ്ചായത്തും തമ്മിലുള്ള തര്‍ക്കം കാരണം 25 വര്‍ഷമായി റോഡില്ലാത്ത അവസ്ഥയിലാണ് ഒരു ദളിത് കോളനി. കൊല്ലം വലിയച്ഛന്‍ കോളനിയിലെ കുടുംബങ്ങള്‍ക്കാണ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത്. വഴിയില്ലാത്തതിനാല്‍ കോളനിയിലെ രോഗബാധിതരെ തോളില്‍ ചുമന്നാണ് ആശുപത്രിയിലേക്കെത്തിക്കാറുള്ളത്.

കൊല്ലം വലിയച്ഛന്‍ കോളനിയിലേക്ക് 1992 ലാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. പക്ഷെ 2017 ആയിട്ടും നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. കരാറുകാരന്‍ പഞ്ചായത്തുമായി പിണങ്ങിപ്പിരിഞ്ഞതോടെയാണ് റോഡ് നിര്‍മ്മാണം നിലച്ചത്.

നാല്‍പ്പതോളം വരുന്ന ദളിത് കുടുംബങ്ങള്‍ തോടും വെള്ളക്കെട്ടും താണ്ടിയാണ് പുറംലോകത്തേക്ക് വരാറുള്ളത്. ക്യാന്‍സര്‍ രോഗമടക്കമുള്ളവരെ തോളില്‍ ചുമന്നാണ് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. ഒരു ദലിത് കോളനി ഒന്നാകെ സഞ്ചാരസ്വാതന്ത്രം നിഷേധിക്കപ്പെടുമ്പോഴും പഞ്ചായത്ത് കരാറുകാരനുമായി തര്‍ക്കം തുടരുകയാണ്.

DONT MISS
Top