പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപ്പിടുത്തം. പാര്‍ലമെന്റിലെ സൗത്ത് ബ്ലോക്കിലെ രണ്ടാം നിലയിലുള്ള 242ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്.

കമ്പ്യൂട്ടര്‍ സിപിയുവില്‍ നിന്നാണ് തീ പടര്‍ന്നത്. 20 മിനിറ്റിനകം തീയണച്ചു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

DONT MISS
Top