“കൈപിടിച്ച്..” അമ്മയുടെ ഓര്‍മകളില്‍ ശാന്തി ബിജിബാലിന്റെ മക്കളുടെ ഗാനം

മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി അപ്രതീക്ഷിതമായി വിടവാങ്ങിയിട്ട് അധിക നാളുകളായില്ല. ബിജിബാലിനെ സ്‌നേഹിക്കുന്ന ആസ്വാദകര്‍ക്കും മലയാള സിനിമാ ലോകത്തിനും മാത്രമല്ല, ശാന്തി ബിജിബാല്‍ എന്ന നര്‍ത്തകിയെ സാകൂതം വീക്ഷിച്ചവര്‍ക്കും ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കി.

അമ്മയുടെ ഓര്‍മകള്‍ മനസില്‍ സൂക്ഷിച്ച് അതിനെ ഒരു ഗാനമാക്കി അവതരിപ്പിക്കുകയാണ് ബിജിബാലിന്റെയും ശാന്തിയുടേയും മക്കളായ ദേവദത്തും ദയയും. ആരെയും സ്വന്തം അമ്മയേപ്പറ്റി ഒരുനിമിഷം ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ഗാനത്തിന് മികച്ച സംഗീതവും വരികളും മുതല്‍ക്കൂട്ടാകുന്നു.

ഗാനത്തിന്റെ രചന ബിജിബാലിന്റെ സഹോദര പുത്രി ലോലയാണ്. ലോലയും ആലാപനത്തില്‍ പങ്കുചേരുന്നുണ്ട്. ദേവദത്ത് തന്നെയാണം സംഗീതം. പിന്നണിയില്‍ ബിജിബാലും ഗാനത്തോട് സഹകരിച്ചിട്ടുണ്ട്.

DONT MISS
Top