പീഡനക്കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; യുപിയില്‍ പതിനഞ്ചുവയസുകാരി ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം

ലക്‌നൗ : പീഡനക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും ബലാല്‍സംഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പതിനഞ്ച് വയസുകാരി ആത്മഹത്യ ചെയ്തു. ഉത്തര്‍ പ്രദേശിലെ ഭഗപത് ജില്ലയിലാണ് സംഭവം നടന്നത്. മൂന്ന് മാസങ്ങള്‍ മുന്‍പായിരുന്നു പെണ്‍കുട്ടിയെ അഞ്ച്‌പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തത്.

പീഡിപ്പിച്ച് കുറച്ചു ദിവങ്ങള്‍ക്കകം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും പീഡിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ്  പെണ്‍കുട്ടി വീട്ടില്‍ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഒന്‍പതാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ സാധനം വാങ്ങാനായി പോയിരുന്നു. മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിലിടക്കാണ് ഒരു യുവാവ് വന്ന പെണകുട്ടിയെ ഭീക്ഷിപ്പെടുത്തിയത്. വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറയുകയും മുറിയില്‍ കയറി വാതിലടയ്ക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരി വാതിലില്‍ തട്ടി വിളിച്ചപ്പോഴാണ് അകത്തു നിന്നും പൂട്ടിയത് മനസ്സിലായത്. കുറെ സമയം വിളിച്ചെങ്കിലും പെണ്‍കുട്ടി വാതില്‍ തുറന്നില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി വാതില്‍ ചവിട്ടിപൊളിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് സോനു, മോനു, രോഹിത്, സാഗര്‍, പപ്പു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരോട് കൈക്കൂലി ആവശ്യപ്പെട്ടതിന് പൊലീസ് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

DONT MISS
Top