ടെക് ലോകത്തെങ്ങും അടക്കംപറച്ചിലുകള്‍; ചിത്രങ്ങളും വൈറല്‍; വണ്‍ പ്ലസ് 5ടി അവതരിക്കാനൊരുങ്ങുന്നുവെന്ന് സൂചന

വണ്‍ പ്ലസ് 5ടി അവതരിക്കാനൊരുങ്ങുന്നുവെന്ന സൂചനകളോടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പുതിയ വണ്‍ പ്ലസിന്റേത് എന്ന പേരില്‍ രണ്ട് ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഒരു ചിത്രം ചോര്‍ന്നത് ഒരാഴ്ച്ച മുമ്പായിരുന്നുവെങ്കില്‍ രണ്ടുദിവസം മുമ്പ് മറ്റൊരു ചിത്രവും പ്രമുഖ ടെക് സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഗ്യാലക്‌സി എസ്8 എന്ന മോഡലിനോട് കാഴ്ച്ചയില്‍ സാമ്യമുണ്ടാകും പ്രമുഖ വണ്‍ പ്ലസ് 5ടിക്ക്. വലിയ അരിക് ഇല്ലാത്ത ഡിസ്‌പ്ലേ അതീവ സുന്ദരമായിരിക്കും. അങ്ങനെ ഡിസൈനില്‍ വന്ന ചെറിയ ഒരു പാകപ്പിഴയ്ക്ക് വണ്‍ പ്ലസ് പരിഹാരമുണ്ടാക്കും. ഇതുവരെ സാധാരണ ഡിസ്‌പ്ലേ കാരണം വണ്‍പ്ലസ് വാങ്ങാന്‍ മടിച്ചുനിന്നവര്‍ ഇതോടെ തീരുമാനം മാറ്റും.

എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ യുകെയിലുള്‍പ്പെടെ 5ടി എന്ന മോഡലിന്റെ സ്‌റ്റോക്ക് തീര്‍ന്നിട്ട് ആഴ്ച്ചകളായി. പുതിയവ വന്നിട്ടുമില്ല. മാത്രമല്ല അവിടെ പ്രചരിക്കുന്ന വാര്‍ത്തകളും നവംബറോടെ പുതിയ പതിപ്പ് ഇറക്കുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ റെക്കോര്‍ഡ് വില്‍പനയാകും നടക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

ഈ വിലനിലവാരത്തില്‍ ഒരു എതിരാളിയേ ഇല്ല എന്ന മട്ടിലാകും പിന്നീട് കാര്യങ്ങള്‍. വിലയില്‍ 100 ഡോളറില്‍ താഴയേ വ്യത്യാസംവരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ പോലും 40,000 രൂപയില്‍ താഴെ ഫോണ്‍ ലഭിക്കും. ബാറ്ററി ശേഷിയിലും ഡിസ്‌പ്ലേയിലും മാത്രമാണ് പ്രധാന മാറ്റങ്ങള്‍ ഉണ്ടാവുക.

DONT MISS
Top