തലസ്ഥാനത്ത് മീസില്‍സ് റൂബെല്ല വാക്‌സില്‍ നല്‍കിയത് മൂന്ന് ലക്ഷം കുട്ടികള്‍ക്ക്

തിരുവനന്തപുരം: തലസ്ഥാനത്തു മീസില്‍സ് റൂബെല്ല ദൗത്യം ആരംഭിച്ച് ഇതുവരെ മൂന്നുലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തെന്ന് തിരുവനന്തപുരം ജില്ലാ പോഗ്രാം മാനേജര്‍ ഡോക്ടര്‍ ജെ സ്വപ്‌നകുമാരി. ജില്ലയില്‍ ഇന്നലെ 38,822 കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തത്.

അഞ്ചു വയസിനും 10 വയസിനുമിടയില്‍ പ്രായമുള്ള 1,04,992 കുട്ടികള്‍ക്കും 10നും 15നും ഇടയില്‍ പ്രായമുള്ള 1,29,672 കുട്ടികള്‍ക്കുമാണ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തത്. ഇതില്‍ 1,38,366 പേര്‍ ആണ്‍കുട്ടികളും 1,42,207 പേര്‍ പെണ്‍കുട്ടകളുമാണ്. ജില്ലയില്‍ ഒന്‍പത് മാസം മുതല്‍ 15 വയസ്സ് വരെയുള്ള 6,34,771 കുട്ടികള്‍ക്കാണ് മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവെയ്പ്പ് നില്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

അടുത്തയാഴ്ച മുതല്‍ അംഗനവാടികളിലേയ്ക്കും പ്ലേ സ്‌കൂളുകളിലേയ്ക്കും നഴ്‌സറികളിലേ പ്രതിരോധ ദൗത്യം വ്യാപിപ്പിക്കും. ജില്ലയില്‍ ഒന്‍പത് മാസം മുതല്‍ 15 വയസ്സ് വരെയുള്ള 6,34,771 കുട്ടികള്‍ക്കാണ് മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. അടുത്തയാഴ്ച മുതല്‍ അംഗനവാടികളിലേയ്ക്കും പ്ലേ സ്‌കൂളുകളിലേയ്ക്കും നഴ്‌സറികളിലെ പ്രതിരോധ ദൗത്യം വ്യാപിപ്പിക്കും. ആദ്യഘട്ടത്തില്‍ പ്രതിരോധ കുത്തിവെയ്പ്പിനോട് വിമുഖത കാണിച്ച മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മീസില്‍സ് റൂബെല്ല പ്രതിരോധം ഉറപ്പുവരുത്തുന്നതിനായി മുന്നോട്ട് വന്നു തുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പിടിഎ ഭാരവാഹികള്‍ തന്നെ പ്രതിരോധ കുത്തിവെയ്പ്പിനു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുന്നുണ്ടെന്നും ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ ക്യാംപയിന് വേണ്ട സജ്ജീകരണങ്ങളും ഒരുക്കി നല്‍കുന്നുണ്ട്. കൂടാതെ സംസ്ഥാനത്ത് നടക്കുന്ന എംആര്‍ ക്യാംപയിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യവും റിലയന്‍സ് ഫൗണ്ടേഷനും സംയുക്തമായി എല്ലാ രക്ഷിതാകള്‍ക്കും ആരോഗ്യമന്ത്രിയുടെ വോയിസ് മെസ്സേജ് നല്‍കുന്നുണ്ട്. പദ്ധതി വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും പ്രതിനിധികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

DONT MISS
Top