അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ ഏറ്റുമുട്ടല്‍; അഞ്ച് താലിബാന്‍ ഭീകരരെ വധിച്ചു

ഫയല്‍ ചിത്രം

കാബൂള്‍: അഫ്ഗാന്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ജാവ്ജാന്‍ പ്രവിശ്യയില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം.

ഫൈസാബാദ് ജില്ലയിലെ പോലീസ് ചെക്ക്‌പോസ്റ്റ് താലിബാന്‍ ആക്രമിച്ചതോടെയായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. ഏറ്റുമുട്ടല്‍  നാലുമണിക്കൂറോളം നീണ്ടുനിന്നതായി പോലീസ് മേധാവി ഫാഖിര്‍ മുഹമ്മദ് ജാവ്ജാനി പറഞ്ഞു. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

സംഘര്‍ഷത്തെക്കുറിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് സബല്‍ പ്രവിശ്യയില്‍ ഉണ്ടായ ഓപ്പറേഷനില്‍ 23 താലിബാന്‍ അക്രമികളാണ് കൊല്ലപ്പെട്ടത്. 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

DONT MISS
Top