അതിമനോഹരം, എല്ലാ ഫ്രെയിമുകളിലും സംവിധായകന്റെ മികവ് വ്യക്തം; പത്മാവതിയെ പ്രശംസിച്ച് രാജമൗലി

ദീപിക പദുകോണ്‍ പ്രധാന വേഷത്തിലെത്തുന്ന സജ്ഞയ് ലീലാ ബന്‍സാലിയുടെ പത്മാവതിയെ പ്രശംസിച്ച് സംവിധായകന്‍ രാജമൗലി. പത്മാവതിയുടെ ഗംഭീര ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തെ പ്രശംസിച്ച് ബാഹുബലിയുടെ ശില്‍പി തന്നെ മുന്നോട്ടുവന്നത്.

അതിമനോഹരമായ സിനിമയെന്നും, എല്ലാ ഫ്രെയിമുകളിലും സംവിധായകന്റെ മികവ് വ്യക്തമാണെന്നുമാണ് രാജമൗലി ട്വിറ്ററില്‍ കുറിച്ചത്. രാജമൗലിയുടെ ബാഹുബലിയേക്കാള്‍ മുന്നേറുമോ പത്മാവതിയെന്നാണ് ഇപ്പോള്‍ സിനിമ ലോകം ഉറ്റുനോക്കുന്നത്. ചിത്രത്തിലെ റണ്‍വീര്‍ സിംഗിന്റെ പ്രകടനത്തേയും രാജമൗലി പ്രശംസിക്കുന്നുണ്ട്.

രാജമൗലിയ്ക്ക് പുറമെ കരണ്‍ ജോഹര്‍, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, ആലിയഭട്ട് തുടങ്ങി മറ്റ പ്രമുഖ താരങ്ങളും സംവിധായകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ശക്തയും ധീരയുമായ റാണി പത്മാവതിയായാണ് ദീപിക പദുക്കോണ്‍  പത്മാവതിയിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറക്കി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് സജ്ഞയ് ലീലാ ബന്‍സാലി. രാജ് പുത് ഭരിച്ചിരുന്ന മഹാരാജാവ് റാണാ റാവല്‍ രതന്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്ന റാണി പത്മാവതിയുടെയും കഥയാണ് ചിത്രത്തിലൂടെ സജ്ഞയ് ലീലാ ബന്‍സാലി പങ്കുവയ്ക്കുന്നത്.

മഹാരാജാവായി ഷാഹിദ് കപൂര്‍ വേഷമിടുമ്പോള്‍ അലാദിന്‍ ഖില്‍ജി എന്ന സുല്‍ത്താന്റെ വേഷത്തില് റണ്‍വീര്‍ സിംഗും എത്തുന്നു.  വൈക്കോം 18 നോഷന്‍ പിക്‌ചേഴ്‌സും ബന്‍സാലി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ഈ ചരിത്രയേടിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

DONT MISS
Top