സരയൂ നദീ തീരത്ത് ശ്രീരാമ വിഗ്രഹം സ്ഥാപിക്കും: യോഗി ആദിത്യ നാഥ്

ശ്രീരാമന്‍, യോഗി ആദിത്യനാഥ്‌

ലക്നൗ: നവ അയോധ്യാ പദ്ധതിയുടെ ഭാഗമായി സരയൂ നദീ തീരത്ത് ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കുമെന്ന് ഉത്തന്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . 100 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനങ്ങള്‍ എടുത്തിട്ടില്ല.

ഉത്തര്‍ പ്രദേശില്‍ തീര്‍ത്ഥാടന വിനോദസഞ്ചാരത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സര്‍ക്കാന്‍ എടുക്കുന്നതെന്നാണ് രാജ് ഭവന്‍ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പ് വ്യക്തമാക്കുന്നത്.

ചരിത്രപരമായി അയോധ്യയ്ക്ക് ഒരുപാട് പ്രത്യേകതള്‍ ഉണ്ട്. പല ഹിന്ദുക്കളും അവരുടെ വിശ്വാസത്തിന്റെ ഭാഗമായാണ് ഈ പ്രദേശത്തെ കാണുന്നത്. അതുകൊണ്ട്തന്നെ ഇവിടം ഞങ്ങള്‍ക്ക് ഉപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചശേഷമാണ് പ്രതിമ നിര്‍മ്മാണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുക. ഇതിനു പുറമെ ശ്രീരാമന്റെ കഥാ ഗാലറിയും ഇവിടെ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

ഇതിനു പുറമെ ഉത്തര്‍ പ്രദേശിന്റെ പല ഭാഗത്തും വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ പദ്ധതി ഉണ്ടെന്നും വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥമനായ അവനീഷ് അവാസ്ഥി പറഞ്ഞു.

DONT MISS
Top