മോഹന്‍ലാലും വിശാലും ഒപ്പം മഞ്ജു വാര്യരും ഒന്നിക്കുന്ന വില്ലന്റെ പുതിയ പോസ്റ്ററെത്തി

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് വില്ലന്‍. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പോലിസ് ഓഫിസറായാണ് മോഹന്‍ലാല്‍ . മഞ്ജുവാര്യരാണ് നായിക. ഇവര്‍ക്ക് പുറമേ തെലുങ്ക താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന, വിനായകന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍ , അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ്, പ്രമുഖരായവരും ചിത്രത്തിലുണ്ട്. ബി ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന വില്ലനെ ഉടനെ തീയറ്ററുകളില്‍ പ്രതീക്ഷിക്കാം,

DONT MISS
Top