മണിരത്‌നവും ഫഹദും ഒന്നിക്കുന്നു

ഓകെ കണ്‍മണിയ്ക്ക് ശേഷം അണിയിച്ചൊരുക്കുന്ന തന്റെ പുതിയ ചിത്രത്തില്‍ വന്‍ താരനിരയെ അണിനിരത്താന്‍ ഒരുങ്ങുകയാണ് മണിരത്‌നം. പേരിടാത്ത ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഫഹദ് ഫാസില്‍, അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് കേന്ദ്രവേഷത്തിലെത്തുന്നത്. ഇനിയും രണ്ട് നായികമാരെക്കൂടി ഉള്‍പ്പെടുത്താനുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സംഗീതമൊരുക്കുന്നത് എ ആര്‍ റഹ്മാന്‍.

ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലറിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്. പ്രതിഭകളുടെ മഹാസംഭവമാകാന്‍ പോകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗും ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. 2015 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍. ഈ പുതിയ ചിത്രത്തിലൂടെ മറ്റൊരു മലയാള നടന്‍ കൂടി മണിരത്‌നത്തിനൊപ്പം കൈകോര്‍ക്കുകയാണ്.

DONT MISS
Top