മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് അണിയറയില്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

മഹേഷിന്റെ പ്രതികാരം തമിഴിലൊരുങ്ങുന്നുവെന്ന വാര്‍ത്ത വന്നിരുന്നെങ്കിലും ചിത്രത്തെ സംബന്ധിചച്ച് ഇതുവരെ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാലിപ്പോള്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

നിമിര്‍ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ മഹേഷിനെ തമിഴില്‍ അവതരിപ്പിക്കുക ഉദയനിധി സ്റ്റാലിന്‍ ആണ്. അപര്‍ണ ബാലമുരളിയുടെ കഥാപാത്രമായി നമിത പ്രമോദും അനുശ്രീ അവതരിപ്പിച്ച സൗമ്യയായി പാര്‍വ്വതിയുമാണ് തമിഴ് പതിപ്പിലെത്തുക. എംഎസ് ഭാസ്‌കര്‍, സമുദ്രക്കനി തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ അണിനിരക്കുന്ന നിമിര്‍ മലയാളത്തില്‍ നിന്നും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയാണ് തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയദര്‍ശന്‍ ചിത്രം ഒരുക്കുന്നത്.

DONT MISS
Top