ജിമിക്കി കമ്മലിന് ചുവടുവെച്ച് ഉലകനായകന്‍ കമല്‍ ഹാസനും, ഏറ്റെടുത്ത് ആരാധകരും [വീഡിയോ]

ഡാന്‍സില്‍ നിന്ന്

ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകമെമ്പാടുമുള്ളവര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.

ഗാനത്തിന് ചുവടുവെയ്ക്കാത്തവരായും ചുരുക്കം പേരെയുണ്ടാകൂ. ഗാനത്തിന്റെ ഈണം അങ്ങ് ബിബിസി വരെ ഏറ്റെടുത്തതും നാം കണ്ടു . ഒപ്പം മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ തകര്‍പ്പന്‍ നൃത്ത ചുവടുകളും, എന്തിന് പറയുന്നു അങ്ങ് തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചരണത്തില്‍ അണ്ണാഡിഎംകെ എംഎല്‍എ വരെ ഗാനത്തിന് ചുവടുവെച്ചതും നാം കണ്ടതാണ്.

എന്നാല്‍ ജിമിക്കി കമ്മലിന് ഉലകനായകന്‍ കമല്‍ഹാസന്‍ ചുവടുവെച്ചാല്‍ എങ്ങനെയിരിക്കും. ബിഗ്‌ബോസ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ വേദിയിലാണ് കമല്‍ ഹാസന്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ജിമിക്കി കമ്മലിന് ചുവടുവെച്ചത്. ജിമിക്കി കമ്മലിന് ഉലകനായകന്‍ തന്നെ ചുവടുവെച്ചത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കഴിഞ്ഞ ദിവസം റഷ്യന്‍ സുന്ദരികളും ജിമിക്കി കമ്മലിന് ചുവടുവെച്ചിരുന്നു.റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് ഗാനത്തിന് ചുവടുവെച്ചിരുന്നത്.

മോഹന്‍ലാലിന്റെ ജിമ്മിക്കി കമ്മല്‍ നൃത്തവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമയില്‍ ഗാനത്തിന് ചുവടുവെച്ച പല താരങ്ങളും മോഹന്‍ലാലിനോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരുന്നത്.

ഒപ്പം ജിമിക്കി കമ്മല്‍ ഗാനത്തോടൊപ്പം ചുവടുവെച്ച മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ നൃത്തവും സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചായിരുന്നു ജിമിക്ക കമ്മലിന് താരപുത്രനും സഹതാരങ്ങളും ചുവടുവെച്ചത്.

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലോകമൊന്നടങ്കം ചുവടുവെച്ച ജിമ്മിക്കി കമ്മലിന്
ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്ത്രതിലെ നായിക. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ചിരിക്കുന്നു. വിഷ്ണു ശര്‍മ്മയാണ് ക്യാമറ ചലിപ്പിക്കുന്നത്.

DONT MISS
Top