വിപ്ലവ സൂര്യന്‍ വിടപറഞ്ഞിട്ട് അമ്പതാണ്ട്; ചെഗുവേര സ്മരണയില്‍ ലോകം

എണസ്‌റ്റോ ചെഗുവേര

ലാറ്റിന്‍ അമേരിക്കന്‍ നാടുകളില്‍ വിപ്ലവത്തിന്റെ തീനാളം കൊളുത്തിയ എണസ്റ്റോ ചെ ഗുവേര ലോകത്തോട് വിടപറഞ്ഞ് ഇന്ന് അമ്പതു വര്‍ഷം. അമേരിക്കന്‍ നാടുകളില്‍ മാത്രമല്ല കമ്മ്യൂണിസത്തിന്റെ ആശയങ്ങള്‍ നെഞ്ചിലേറ്റിയ ലോകമെമ്പാടുമുള്ള സഖാക്കള്‍ക്കും ചെ  എക്കാലത്തും ഒരു ലഹരി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മരിച്ച് അമ്പതു വര്‍ഷം പിന്നിട്ടിട്ടും ചെയെ എല്ലാവരും നെഞ്ചിലേറ്റുന്നത്.

ഒരിക്കലും ഒരു വിപ്ലവകാരി മാത്രമല്ല ചെ. അതിനുമപ്പുറം നല്ലൊരു മനുഷ്യ സ്‌നേഹിയായിരുന്നു, നല്ലൊരു സുഹൃത്തായിരുന്നു. അതുകൊണ്ടാണ് പെറുവിലെ കുഷ്ട രോഗികളെ ശ്രശ്രൂഷിക്കാനും അവരുടെ കൂടെ ജീവിതം ചിലവഴിക്കാനും അദ്ദേഹത്തിന് സാധിച്ചത്. സാധാരണക്കാരുടെ ദുരിതങ്ങളായിരുന്നു ചെ ഏറെ വേദനിപ്പിച്ചത്. താന്‍ പഠിച്ച വൈദ്യശാസ്ത്രത്തിന് മാത്രം മനുഷ്യന്റെ വേദനകളെ മാറ്റാന്‍ സാധിക്കില്ല എന്നു മനസിലാക്കിയ ചെ സ്റ്റെതസ്‌കോപ്പുകളെ ഉപേക്ഷിച്ച് പകരം ആയുധം കൈയ്യിലെടുത്തു.

ഉള്ളില്‍ ഉറങ്ങിക്കിടന്ന ചെ ഗുവേര എന്ന വിപ്ലവകാരിയെ പുറത്തെടുക്കാന്‍ ഫിദല്‍ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ചകളും കാരണമായി. സാമ്രാജ്യത്ത്വത്തെ തുടച്ചു നീക്കാന്‍ സായുധപോരാട്ടമാണ് വേണ്ടതെന്ന് വിശ്വസിച്ച ചെ ഗുവേര ലാറ്റിന്‍ അമേരിക്കന്‍ നാടുകള്‍ മുഴുവന്‍ വിപ്ലവത്തിന്റെ അഗ്നി പകര്‍ത്തി. ഒരു നാടിന്റെ ഉന്നമനത്തിനായി അദ്ദേഹം പോരാടി.

ബൊളീവിയയില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ചെ ഗുവേര

അര്‍ജന്റീനയിലെ മെഡിസിന്‍ വിദ്യാര്‍ത്ഥി, നല്ല സാമ്പത്തിക സുരക്ഷിതത്വം, നല്ല ജീവിത സാഹചര്യങ്ങള്‍. ഫൈനല്‍ പരീക്ഷയ്ക്ക് മുന്‍പ് കൂട്ടുകാരനുമൊത്ത് ഒരു പഴഞ്ചന്‍ മോട്ടോര്‍ സൈക്കിളില്‍ ഒരു സാഹസിക യാത്ര പോകാന്‍ തീരുമാനിച്ചു. ആ യാത്ര അതിര്‍ത്തികള്‍ താണ്ടി ഒരുപാട് ദൂരം പോയി. സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ദുരിതമായ ചില മനുഷ്യ ജീവിതങ്ങള്‍ അവന്‍ കണ്ടു. മനുഷ്യന്‍ മനുഷ്യനുമേല്‍ അടിച്ചേല്‍പിക്കുന്ന വേര്‍തിരിവുകള്‍. സ്വന്തം സുഖ സൗകര്യങ്ങളെ ത്യജിച്ച്‌ ആ പാവപ്പെട്ടവരുടെദുരിതങ്ങളിലേക്ക് അവന്‍ എടുത്ത്ചാടി ഗാട്ടിമാലയിലെ കുഷ്ഠ രോഗികളെ സൗജന്യമായി ചികിത്സിച്ചു.

അക്കാലത്താണ് മെക്സിക്കോയില്‍ വച്ച്‌ ചെ, ഫിദല്‍ കാസ്ട്രോയെ കണ്ടുമുട്ടുന്നത്. അന്ന് മെക്സിക്കോയില്‍ ഇരുന്നുകൊണ്ട് ഒരു വിപ്ലവ ഗ്രൂപ്പ് ഉണ്ടാക്കി ക്യൂബയെ മോചിപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ഫിദലും അനുജന്‍ റൗള്‍ കാസ്ട്രോവും. ചെഗുവേര ഫിദലിന്റെ വിപ്ലവ സംഘത്തില്‍ ഡോക്ടറായിചേര്‍ന്നു. ഒരു അര്‍ദ്ധ രാത്രി ഫിദല്‍ മത്സ്യ ബന്ധനക്കാരുടെ കയ്യില്‍ നിന്നും വില കൊടുത്ത് വാങ്ങിയ ഗ്രാന്മ എന്ന ബോട്ടില്‍ മെക്സിക്കന്‍ കടലിലൂടെ അവര്‍ 80 പോരാളികളുമായി ക്യൂബയിലേക്ക് പുറപ്പെട്ടു. ആ പഴഞ്ചന്‍ ബോട്ടില്‍ യാത്ര ചെയ്യാവുന്നത് 12 പേര്‍ക്കായിരുന്നുഅതിലാണ് 80 പേരെ കുത്തിത്തിരുകി യാത്ര.. ഭീകരമായ കൊടുംകാറ്റും പേമാരിയും അവരെ ഉലച്ചുബോട്ട് ആടിഉലയാന്‍ തുടങ്ങി. ലക്ഷ്യംതെറ്റി മൂന്ന് ദിവസം ബോട്ട് കടലിലലഞ്ഞു. പലരും കടല്‍ ചൊരുക്ക് പിടിച്ച്‌ മരിച്ചു.

ഒടുവില്‍ ഒരു രാത്രി അവശേഷിക്കുന്ന 60 ഓളം പോരാളികളുമായി ആ നൗക ക്യൂബന്‍ തീരത്തണഞ്ഞു. ലക്ഷ്യം തെറ്റി ഒരു ചതുപ്പിലാണ് അവര്‍ ഇറങ്ങിയത് ചതുപ്പിലൂടെ സാധനങ്ങളുമായി മുന്നേറാന്‍ അവര്‍ നന്നേ പാടുപെട്ടു. എന്നാല്‍ പൊടുന്നനെ ആകാശത്ത് ബോംബര്‍ വിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഭീകരമായ ബോംബുവര്‍ഷം തുടങ്ങി. അപ്രതീക്ഷിതമായ ആ ആക്രമണം കഴിഞ്ഞപ്പോള്‍ സംഘത്തില്‍ ബാക്കിയായത് 20 പേര്‍ മാത്രം ബാക്കിയെല്ലാവരും കൊല്ലപ്പെട്ടു.

ഫിദലിന്റെ നീക്കം സിഐഎ ചോര്‍ത്തിയിരുന്നു. അവര്‍ അവശേഷിച്ച വിപ്ലവ സംഘവുമായി സീറോ മെസ്ത്റാ പര്‍വ്വതങ്ങളില്‍ അഭയം തേടി. അവിടെ തമ്ബടിച്ച്‌ ഫിദലും ചെ യും സംഘത്തില്‍ ആള്‍ ബലം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നുള്ള പോരാട്ടത്തില് ക്രൂരനും സ്വേച്ഛാധിപതിയുമായ ബാറ്റിസ്സറ്റയുടെ കയ്യില്‍ നിന്നും ക്യൂബയെ മോചിപ്പിച്ചു.ക്യൂബയുടെ ഏറ്റവും മികച്ച ധനകാര്യ മന്ത്രി, നയതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ ചെ തിളങ്ങി.. ക്യൂബ അദ്ദേഹത്തിന് പൗരത്വം നല്‍കി.അമേരിക്കന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനായി സോവിയറ്റ് യൂണിയനുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചു.

അങ്ങനെ എല്ലാംകൊണ്ടും സുഖപ്രദമായ മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക്‌അവര് എത്തപ്പെട്ടെങ്കിലും ആ പോരാളിയുടെ മനസ് തടഞ്ഞു നിര്‍ത്താന്‍ ഫിദലിനുപോലും കഴിഞ്ഞില്ല.തന്റെ പോരാട്ട വീര്യം ലോകത്ത് ചൂഷണമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ഇനിയും ആവശ്യമുണ്ടെന്ന്പറഞ്ഞ് വേഷ പ്രച്ഛന്നനായി റമോണ്‍ ഗോണ്‍സാല്‍വസ് എന്ന പേരില്‍ ബൊളീവിയയിലെത്തി കൊടും കാടുകളില്‍ വിപ്ലവസംഘത്തെ വളര്‍ത്തി.

സായുധ പോരാട്ടത്തിനിടെ ബൊളീവിയയില്‍ വെച്ച് പിടിയിലായ ചെ ഗുവേരയെ 1969 ഒക്‌ടോബര്‍ 9ന് സൈന്യം വിചാരണ കൂടാതെ വധിച്ചു.  അദ്ദേത്തെ ശരീരം മാത്രമാണ് ഈ ലോകത്തോട് വിട്ടു പിരിഞ്ഞത്. ചെയുടെ ആശയങ്ങള്‍ ഇന്നും ആയിരങ്ങള്‍ നെഞ്ചിലേറ്റുന്നു.

DONT MISS
Top