ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു; പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ യുവതിയുടെ പരാതി

പ്രതീകാത്മക ചിത്രം

ഗാസിയാബാദ് : യുവതിയെ നിരന്തരം ലൈംഗിക പീഡനത്തിനു വിധേയമാക്കി അവരെ ഗര്‍ഭിണിയാക്കിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ യുവതി പൊലീസില്‍ കേസ് നല്‍കി. പീഡനത്തിനൊടുവില്‍ യുവതി ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

സബ്ഇന്‍സ്‌പെക്ടര്‍ ശൈലേന്ദ്ര സിങിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ഖോടയില്‍ ലോകപ്രിയ വിഹാര്‍ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയാക്കിയത്. പല തവണ ഇന്‍സ്‌പെക്ടര്‍ തന്നെ പീഡിപ്പിച്ചതായി യുവതി തന്റെ പരാതിയില്‍ പറയുന്നു. രണ്ടാമത്തെ തവണയാണ് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നത്.

യുവതി നല്‍കിയ പരാതി പ്രകാരം ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഐപിസി 376, 313, 506 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. മോദീ നഗര്‍ സ്‌റ്റേഷനിലാണ് ശൈലേന്ദ്ര കുമാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നതായി പൊലീസ് സൂപ്രണ്ട് ആകാഷ് ടോമര്‍ പറഞ്ഞു. ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.

DONT MISS
Top