“ഒരു മുസ്‌ലിം സംഘടനയുടെ സമ്മേളനത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് പിടിക്കപ്പെട്ടയാളാണ് രാഹുല്‍ ഈശ്വര്‍”, ഗുരുതരമായ ആരോപണവുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് കെസി നസീര്‍ (വീഡിയോ)

ഒരു മുസ്‌ലിം സഘടനയുടെ സമ്മേളനത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് പിടിക്കപ്പെട്ടയാളാണ് രാഹുല്‍ ഈശ്വറെന്ന് എസ്ഡിപിഐ നേതാവ് കെസി നസീര്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ എന്ന പരിപാടിയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഈശ്വര്‍ ദില്ലിയില്‍ ശ്രീരാമ സേനയുമായി ഗൂഢാലോചന നടത്തി ഒരു മുസ്‌ലിം സംഘടനയുടെ സമ്മേളനത്തില്‍ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചനയില്‍ പിടിക്കപ്പെട്ടയാളാണെന്നാണ് കെസി നസീര്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ രാഹുല്‍ ഈശ്വര്‍ തിരിച്ചടിച്ചു.

താന്‍ ഒരു ആക്ടിവിസ്റ്റാണ്, ഇക്കാര്യം തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറുമെന്ന് രാഹുല്‍ പറഞ്ഞു. തെറ്റാണെന്ന് തെളിഞ്ഞാല്‍ വേങ്ങരയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പിന്മാറുമോ എന്നും അദ്ദേഹം ചോദിച്ചു.

DONT MISS
Top