അല്‍അസര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനോത്സവം പിസി ജോര്‍ജ് ഉദ്ഘാടനം ചെയ്തു

ഫയല്‍ ചിത്രം

ഇടുക്കി: തൊടുപുഴ അല്‍അസര്‍ മെഡിക്കല്‍ കോളേജിലെ നാലാംവര്‍ഷ എംബിബിഎസ് ബാച്ചിന്റെ പ്രവേശനോത്സവം നടത്തി. പിസി ജോര്‍ജ് എംഎല്‍എയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് എംസിഐ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ സുപ്രിംകോടതിയിലൂടെ അനുകൂല വിധി സമ്പാദിച്ചു.

കേരളത്തിലെ 400 വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സാഹചര്യത്തിലായിരുന്നു സുപ്രിംകോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്തായിരുന്നു സുപ്രികോടതി അനുകൂലമായി മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയത്.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഈ കോളേജുകളിലെ പ്രവേശനോത്സവം നടന്നു. നാലാമത്തെ ബാച്ചിലായി 180 വിദ്യാര്‍ത്ഥികളാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയത്. കോളേജ് ക്യാമ്പസില്‍ നടന്ന പ്രവേശനോത്സവത്തില്‍ അല്‍എസര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ എം മൂസ, കോളേജ് പ്രിന്‍സിപ്പള്‍, വിവിധ മേഖലയിലെ പ്രമുഖരും, രക്ഷിതാക്കള്‍ എന്നിവരും പങ്കെടുത്തു.

DONT MISS
Top