ഇത് കന്യാസ്ത്രീകളുടെ ജിമിക്കിക്കമ്മല്‍, അതോ ലുങ്കി ഡാന്‍സോ? വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജിമിക്കിക്കമ്മല്‍ എന്ന ഗാനം ദിവസേന കൂടുതല്‍ കാഴ്ച്ചക്കാരെയും കൂടുതല്‍ ആരാധകരേയും നേടി കുതിക്കുകയാണ്. ശരാശരിയിലൊതുങ്ങിയ ചിത്രത്തില്‍ അപ്രതീക്ഷിതമായി വിജയം നേടിയതും ഈ ഗാനം തന്നെ. നാടന്‍ ശൈലിയിലുള്ള ചിട്ടപ്പെടുത്തല്‍ ആരേയും ആകര്‍ഷിക്കാന്‍പോന്നതാണ്.

ഗാനത്തിന് പലയാളുകളും ചുവടുവയ്ക്കുന്നതും സോഷ്യല്‍മീഡിയ കണ്ടു. ഇപ്പോഴിതാ ഒരുകൂട്ടം കന്യാസ്ത്രീകളാണ് ഗാനത്തിന് ചുവടുവയ്ക്കുന്നത്. ആവേശം ഒട്ടും ചോരാതെയുള്ള ഇവരുടെ നൃത്തം സോഷ്യല്‍ മീഡിയയ്ക്കാകെ കൗതുകവും പകരുന്നു.

കഴിഞ്ഞ ദിവസം റഷ്യന്‍ സുന്ദരികള്‍ ഗാനത്തിന് ചുവടുവച്ച് രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍തന്നെ നൃത്തച്ചുവടുകളുമായി എത്തിയതോടെയാണ് ജിമിക്കിക്കമ്മലിന്റെ ആവേശം വാനോളമുയര്‍ന്നത്.

DONT MISS
Top