“ബിജെപി സംസ്ഥാന നേതൃത്വത്തെ വിശ്വസിച്ചതില്‍ സഹതാപം, യുപി പ്രശ്‌നങ്ങളുടെ കൂമ്പാരമായിട്ടും ഇവിടെ സമയം കണ്ടെത്തിയതില്‍ സന്തോഷം, ശിശുമരണനിരക്കിനെ കുറിച്ച് പ്രസംഗിച്ചതായി ഞാന്‍ അറിഞ്ഞു”, യോഗി അര്‍ഹിച്ച മറുപടികളുമായി പിണറായി

യോഗി ആദിത്യനാഥിനെ പരിഹസിച്ചുകൊണ്ട് അര്‍ഹിച്ച മറുപടി നല്‍കി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. നന്ദി പറഞ്ഞുകൊണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് പരിഹാസത്തിന്റെ മറ്റൊരു തലം തുറന്നിട്ടു. നന്ദി ശ്രീ യോഗി ആദിത്യനാഥ്, കേരളത്തിന്റെ. ശിശുമരണ നിരക്ക് ലോകത്തെ നിരവധി വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണെന്ന് മൊത്തം രാജ്യത്തെ അറിയിക്കാന്‍ അവസരമൊരുക്കിയതിന് എന്നാണ് അദ്ദേഹം ആദ്യമേ കുറിച്ചത്.

ശ്രീ യോഗി ആദിത്യ നാഥ്, സ്വന്തം സംസ്ഥാനത്ത് പ്രശ്‌നങ്ങളുടെ കൂമ്പാരമായിട്ടും താങ്കള്‍ കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം എന്നും മുഖ്യമന്ത്രി പരിഹസിച്ചു. യുപി യെ ക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും തെളിയുന്ന ഒരു ചിത്രം താജ് മഹലിന്റേതാണ്. യുപിയില്‍ അങ്ങയുടെ സര്‍ക്കാരിന്റെ പട്ടികയില്‍ താജ്മഹല്‍ ഇല്ലെന്ന് എടുത്തുപറഞ്ഞ പിണറായി ഇതേ കുഴപ്പം യോഗി കേരളത്തിലെ കാഴ്ച്ചകള്‍ കണ്ടപ്പോഴും ഉണ്ടായി എന്നും കുറിച്ചു. കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പോയത് എന്ന് കരുതുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്.

കേരളത്തിലെ ഉയര്ന്ന ശിശുമരണനിരക്കിനെ കുറിച്ച് താങ്കള്‍ പ്രസംഗിച്ചതായി ഞാന്‍ അറിഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗിജീ, ദയവായി അങ്ങയുടെ ആ പ്രസ്താവന സ്വയം തിരുത്തണം, കേരളത്തിന്റെി ശിശുമരണ നിരക്ക് 10 ആണ്, അങ്ങയുടെ യുപിയുടെത് 43! ടൈംസ് ഓഫ് ഇന്ത്യയുടെ ഇത് സംബന്ധിച്ച വാര്‍ത്ത താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണ്.

ഇതിനിടയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി കളിയാക്കാനും പിണറായി മറന്നില്ല. ബിജെപി സംസ്ഥാന നേതൃത്വത്തെ വ്യാജ വീഡിയോ പ്രചരിപ്പിച്ച് നിയമ നടപടി നേരിടുന്നവര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തുന്നതില്‍ അങ്ങയോട് സഹതാപം രേഖപ്പെടുത്തുന്നു. പിണറായി കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം. എതാനും ചിത്രങ്ങളും ഇതോടനുബന്ധിച്ച് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നന്ദി ശ്രീ യോഗി ആദിത്യനാഥ്, കേരളത്തിന്റെ. ശിശുമരണ നിരക്ക് ലോകത്തെ നിരവധി വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണെന്ന് മൊത്തം രാജ്യത്തെ അറിയിക്കാന്‍ അവസരമൊരുക്കിയതിന്.

ശ്രീ യോഗി ആദിത്യ നാഥ്, സ്വന്തം സംസ്ഥാനത്ത് പ്രശ്‌നങ്ങളുടെ കൂമ്പാരമായിട്ടും താങ്കള്‍ കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം.

യുപി യെ ക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും തെളിയുന്ന ഒരു ചിത്രം താജ് മഹലിന്റേതാണ്. യുപിയില്‍ അങ്ങയുടെ സര്‍ക്കാരിന്റെ പട്ടികയില്‍ താജ്മഹല്‍ ഇല്ല. കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പോയത് എന്ന് കരുതുന്നു.

കേരളത്തിലെ ഉയര്ന്ന ശിശുമരണനിരക്കിനെ കുറിച്ച് താങ്കള്‍ പ്രസംഗിച്ചതായി ഞാന്‍ അറിഞ്ഞു. യോഗിജീ, ദയവായി അങ്ങയുടെ ആ പ്രസ്താവന സ്വയം തിരുത്തണം, കേരളത്തിന്റെി ശിശുമരണ നിരക്ക് 10 ആണ്, അങ്ങയുടെ യുപിയുടെത് 43! ടൈംസ് ഓഫ് ഇന്ത്യയുടെ ഇത് സംബന്ധിച്ച വാര്‍ത്ത താങ്കള്‍ക്കു പരിശോധിക്കാവുന്നതാണ്.

കേരളത്തില്‍ പക്ഷെ സ്ഥിതി താങ്കള്‍ മനസ്സിലാക്കിയതു പോലെയല്ല. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തുന്നതില്‍ അങ്ങയോട് സഹതാപം രേഖപ്പെടുത്തുന്നു.

DONT MISS
Top