ഒടിയന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം മഹാഭാരതമല്ല, സംവിധായകന്‍ ബോളിവുഡില്‍നിന്ന്

മോഹന്‍ലാല്‍

ഒടിയന് ശേഷം മോഹന്‍ലാല്‍ നേരെ മഹാഭാരതത്തിലേക്ക് പോകില്ല. പകരം മറ്റൊരു ചിത്രത്തിലാണ് സൂപ്പര്‍ താരം അഭിനയിക്കുക. ബോളിവുഡ് സിനിമകളുടെ എഡിറ്ററും സംവിധായകനുമായ അജോയ് വര്‍മയാണ് പുതിയ ലാല്‍ ചിത്രമൊരുക്കുക. ഒടിയന് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ബിയോണ്ട് ദി സോള്‍, നത്തിംഗ് ബട്ട് ലൈഫ് എന്നീ ചിത്രങ്ങളുടെയുള്‍പ്പെടെ എഡിറ്ററാണ് അജോയ് വര്‍മ. എസ്ആര്‍കെ എന്നൊരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രത്തിന് പേരിട്ടിട്ടില്ല. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വില്ലനും ഒടിയനും പിന്നാലെ വരുന്ന ചിത്രം എന്ന നിലയില്‍ അജോയ് വര്‍മ ചിത്രത്തിനും വലിയ പ്രതീക്ഷയാണുള്ളത്.

ലാലിന്റേതായി ഇനി ഏറ്റവുമടുത്ത് പുറത്തുവരുന്ന ചിത്രം ബി ഉണ്ണികൃഷ്ണന്റെ വില്ലനാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാകും വില്ലന്‍. നിരവധി റെക്കോര്‍ഡുകള്‍ ഇതിനോടകംതന്നെ സ്വന്തമാക്കിയ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ചിത്രത്തിലെ കണ്ടിട്ടും കണ്ടിട്ടും കാണാതെ എന്ന യേശുദാസ് ആലപിച്ച വീഡിയോ ഗാനം അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.

DONT MISS
Top