രജനീഷ് കുമാര്‍ എസ്ബിഐ ചെയര്‍മാന്‍

രജനീഷ് കുമാര്‍

ദില്ലി : എസ്ബിഐയുടെ പുതിയ ചെയര്‍മാനായി രജനീഷ് കുമാറിനെ നിയമിച്ചു. അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രജനീഷ് കുമാറിനെ പുതിയ ചെയര്‍മാനായി നിയമിച്ചത്.

നിലവില്‍ എസ്ബിഐയുടെ മാനേജിങ് ഡയറക്ടറാണ് രജനീഷ് കുമാര്‍. കഴിഞ്ഞ 37 വര്‍ഷമായി ഇദ്ദേഹം എസ്ബിഐയിലെ ജീവനക്കാരനാണ്. ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ സിഇഒ ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ലാണ് രജനീഷ് എസ്ബിഐയില്‍ പ്രൊബേഷനറി ഓഫീസറായി ജോലി ആരംഭിച്ചത്.

ഒക്ടോബര്‍ ഏഴു മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് രജനീഷിനെ ചെയര്‍മാനായി നിയമിച്ചത്. നാലു മാനേജിങ് ഡയറക്ടര്‍മാരെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കാനായി പരിഗണിച്ചത്. ഇതില്‍ നിന്നുമാണ് രജനീഷ് കുമാറിനെ തെരഞ്ഞെടുത്തത്.

DONT MISS
Top