അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് വിരാട് കോഹ്‌ലി

വീരാട് കോഹ്‌ലി

ദില്ലി: അണ്ടര്‍ 17 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ട്വിറ്ററില്‍ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചത്.

”നമ്മുടെ കുട്ടികള്‍ ഒക്ടോബര്‍ ആറിന് തുടങ്ങാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കാനിറങ്ങുന്നു. അമേരിക്കയ്‌ക്കെതിരെയാണ് അവരുടെ ആദ്യ മത്സരം. ആദ്യ മത്സരത്തിനും തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു,” വിരാട് ട്വിറ്ററില്‍ കുറിച്ചു.

കൊളംബിയ, ഘാന, അമേരിക്ക എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ.

ടീം: ധീരജ് സിങ്, പ്രബ്‌സുകാന്‍ ഗില്‍, സണ്ണി ധാലിവാല്‍ (ഗോള്‍ കീപ്പര്‍മാര്‍), ബോറിസ് സിങ്, ജിതേന്ദ്ര സിങ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, ഹെന്‍ഡ്രി ആന്റണി, നമിത് ദേശ്പാണ്ഡെ (പ്രതിരോധ നിര), സുരേഷ്‌സിങ്, നിന്‍തോയിങാന്‍ബ മീഠേ, അമര്‍ജിത് സിങ് , അഭിജിത് സര്‍ക്കാര്‍, കോമള്‍ തട്ടാല്‍, ലാലെങ്മാവിയ, ജാക്‌സന്‍ സിങ്, നോങ്ദാംബ നോറം, കെ പി രാഹുല്‍, മുഹമ്മദ് ഷാജഹാന്‍ (മധ്യനിര), റഹിം അലി, അങ്കിത് ജാദവ്(മുന്നേറ്റനിര).

DONT MISS
Top