അമേരിക്കയിലെ ലാസ് വെഗാസില്‍ ചൂതാട്ടകേന്ദ്രത്തില്‍ വെടിവെയ്പ്പ്; രണ്ട് മരണം, 24 പേര്‍ക്ക് പരുക്ക്

രക്ഷപെടുന്ന ആളുകള്‍

ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, 24 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 12 പേരുടെ നില ഗുരുതരമാണ്. മാന്‍ഡലേ ബേ റിസോര്‍ട്ടിലും കാസിനോയിലുമായി രാത്രി പത്ത് മണിയോടെയാണ് വെടിവെയ്പ്പ് ഉണ്ടായത്.

ലാസ് വെഗാസിലെ മാന്‍ഡലേ ബേ റിസോര്‍ട്ടില്‍ റൂട്ട് 91 ഹാര്‍വെസ്റ്റ് എന്ന സംഗീതോത്സവത്തിന്റെ അവസാന ദിവസം കൂടിയായിരുന്നു. മുപ്പതിനായിരത്തോളം പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. രണ്ട് പേര്‍ ചേര്‍ന്ന് ഹോട്ടലിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമികള്‍ എത്തിയ കാര്‍ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി ഹോട്ടലിലെ താമസക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു വരികയാണ്. കൂടാതെ ഹോട്ടല്‍ പരിസരത്ത് ഗതാഗതത്തിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

DONT MISS
Top