ത്രസിപ്പിക്കാന്‍ ‘ഇന്ത്യന്‍’ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപിച്ചത് ശങ്കറും കമല്‍ഹാസ്സനും ഒരുമിച്ച്

കമല്‍-ശങ്കര്‍ കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഇന്ത്യന്‍’ രണ്ടാം ഭാഗമൊരുങ്ങുന്നു. കമല്‍ഹാസ്സനും ശങ്കറും സംയുക്തമായാണ് പ്രൊജക്ട് പ്രഖ്യാപിച്ചത്. ഒന്നാം ഭാഗത്തില്‍ ഒരുമിച്ച അണിയറ പ്രവര്‍ത്തകര്‍തന്നെയാണ് രണ്ടാം ഭാഗത്തിലും ഒരുമിക്കുക.

ബിഗ് ബോസ് പരിപാടിയുടെ ഗ്രാന്‍ഡ്ഫിനാലെ നടന്ന വേദിയില്‍വച്ചാണ് സിനിമാ പ്രേമികളെ ആഹ്ലാദത്തിലാഴ്ത്തിയ പ്രഖ്യാപനം വന്നത്. അഴിമതി കൊടികുത്തിവാഴുന്ന ഈ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പോലുള്ള ഒരു സിനിമയ്ക്ക് വന്‍ വിജയം നേടാന്‍ യോജിച്ച ഇടമുണ്ടെന്നുതന്നെയാണ് ആരാധകപക്ഷം.

ഇരുപത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ ഒന്നാം ഭാഗം തമിഴില്‍ അന്നുവരെ നിലനിന്നിരുന്ന എല്ലാ ബോക്‌സ് ഓഫീസ് കളക്ഷനുകളും തിരുത്തിയെഴുതിയ ചിത്രമാണ്. കമലും മനീഷ കൊയ്‌രാളയും ഊര്‍മിള മടോണ്ഡ്കറും സുകന്യയും തകര്‍ത്തഭിനയിച്ച ചിത്രം എആര്‍ റഹ്മാന്റെ മാസ്മരിക സംഗീതത്താലും ശ്രദ്ധിക്കപ്പെട്ടു. നെടുമുടിവേണു പ്രാധാന്യമുള്ള വേഷത്തില്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

DONT MISS
Top