സൗദിയില്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെ ആക്ഷേപിച്ച് ട്വീറ്റ്; നടപടിക്ക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം

പ്രതീകാത്മക ചിത്രം

ജിദ്ദ: സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുവാന്‍ അനുമതി നല്‍കിയതിനെയും പിന്തുണക്കുന്നവരെയും ആക്ഷേപിച്ച് ട്വീറ്റ് ചെയ്ത വ്യക്തിയെ പിടികൂടാന്‍ ജനറല്‍ പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം. ‘സ്വന്തം സ്ത്രീകള്‍ വഴിപിഴക്കുന്നത് പ്രശ്‌നമാക്കാത്തവന്‍’ എന്ന അര്‍ത്ഥത്തിലായിരുന്നു സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതിനെ ഇദ്ദേഹം വിമര്‍ശിച്ചത്.

ഏതാനും ദിവസം മുമ്പായിരുന്നു സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുവാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അനുവാദം നല്‍കുമെന്നറിയിച്ചത്. എന്നാല്‍ ഇതിനെ വിമര്‍ള്‍ിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പോസ്റ്റിട്ടിരുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കുന്ന നിയമത്തെ പിന്തുണക്കുന്നവര്‍ ‘ദയ്യൂസ്’ ആണെന്നും അവരെ കൊന്നുകളയണമെന്നുമായിരുന്നു ടിറ്ററില്‍ ഇയാള്‍ പോസ്റ്റിട്ടത്. ‘ദയ്യൂസ്’ എന്ന അറബി പദത്തിന് സ്വന്തം സ്ത്രീകള്‍ വഴിപിഴക്കുന്നത് പ്രശ്‌നമാക്കാത്തവന്‍ എന്നാണ് അര്‍ത്ഥം. ഇത്തരമൊരു പോസ്റ്റിട്ട വൃക്തിയെ പിടികൂടാനാണ് സൗദി ജനറല്‍ പ്രോസിക്യൂഷന്‍ ഉത്തരവിറക്കിയിട്ടുള്ളത്.

സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും സമൂഹത്തിന്റെമേല്‍ കുതിരകയറുകയും ആക്ഷേപിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങളില്‍ അതിക്രമം കാണിക്കുകയും ചെയ്യുന്ന മുഴുവന്‍ ക്രിമിനല്‍ മനസ്സുള്ളവരെയും പിടികൂടുമെന്ന് ജനറല്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സമൂഹത്തിന്റെ ജീവനും സ്വത്തും അഭിമാനവും അവകാശങ്ങളും സംരക്ഷിക്കേണ്ട ചുമതലയും സംവിധാനവും ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിനുണ്ടെന്നും സൗദി ജനറല്‍ പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top