പോഗ്ബ ഉടന്‍ തിരിച്ചെത്തില്ല; പരുക്ക് നീണ്ടുനില്‍ക്കുന്നതെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍

പോള്‍ പോഗ്ബ(ഫയല്‍)

ജൊഹന്നാസ്ബര്‍ഗ്: പരുക്കേറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിരതാരം പോള്‍ പോഗ്ബ ഉടന്‍ തിരിച്ചെത്തില്ലെന്ന് സ്ഥിരീകരിച്ച് മാനേജര്‍ ജോസ് മൊറീഞ്ഞോ രംഗത്തെത്തി. പരുക്ക് കുറച്ച് കാലം നീണ്ടുനില്‍ക്കുന്നതാണെന്നും നവംബറില്‍ നടക്കാനിരിക്കുന്ന അന്തര്‍ദേശീയ മത്സരങ്ങളില്‍ പോഗ്ബയ്ക്ക് കളിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം തുടക്കത്തില്‍ ചാമ്പ്യന്‍സ് ലീഗിനിടെയാണ് പിന്‍തുടയ്ക്ക് പരുക്കേറ്റ് 24 കാരനായ പോഗ്ബ മടങ്ങിയത്. നാലാഴ്ചയ്ക്കകം പോഗ്ബ തിരിച്ചെത്തുമെന്നാണ് യുണൈറ്റഡും ആരാധകരും കരുതിയത്. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അടുത്ത മൂന്ന് മാസത്തേക്ക് കളത്തിലിറങ്ങാന്‍ കഴിയില്ലെന്നാണ് വിവരം.

കഴിഞ്ഞ ആഴ്ച പോഗ്ബയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും മൊറീഞ്ഞോ ഒഴിഞ്ഞുനിന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം തന്നെയാണ് താരത്തിന് അടുത്തൊന്നും കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കില്ലെന്നു കാട്ടി രംഗത്തെത്തിയത്. ”അദ്ദേഹത്തിന് പരുക്കേറ്റിട്ടുണ്ട്, നാളെ കളത്തിലേക്ക് തിരിച്ചെത്താന്‍ പറ്റിയ സാഹചര്യമല്ല. പരുക്ക് നീണ്ടു നില്‍ക്കുന്നതായതുകൊണ്ട് തന്നെ അതിനെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കില്ല,” മൊറീഞ്ഞോ പറയുന്നു.

DONT MISS
Top