തൊഴില്‍ പീഡനം: ദില്ലിയില്‍ മലയാളി നേഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചു; ആശുപത്രിക്കെതിരേ സമരം

നഴ്‌സുമാര്‍, ഐഎല്‍ബിഎസ് ആശുപത്രി  (ഫയല്‍)

ദില്ലി: ആശുപത്രി അധികൃതര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനെ തുടുര്‍ന്ന് മലയാളി നേഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലി ഐഎല്‍ബിഎസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ നേഴ്‌സാണ് ഇന്നലെ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയിലെ ശുചിമുറിയില്‍ ഗുരുതരനിലയില്‍ കണ്ടെത്തിയ യുവതിയെ സഹപ്രവര്‍ത്തകര്‍ ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു.

ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി അഞ്ചുവര്‍ഷമായി ഐഎല്‍ബിഎസ് ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരുകയാണ്. അടുത്തിടെ ഈ യുവതിയെ പിരിച്ചുവിടാന്‍ ഐഎല്‍ബിഎസ് ആശുപത്രി അധികൃതര്‍ നീക്കം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പ്രതികാരനടപടിയായി ഈ നേഴ്‌സിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുകയായിരുന്നു.  ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഈ നേഴ്‌സിന്  അ​ധി​കൃ​ത​ര്‍ പി​രി​ച്ചു​വി​ട​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നു മ​റ്റു നേഴ്‌​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നേരത്തെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

നേഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്  ആശുപത്രിയിലെ മറ്റ് നേഴ്‌സുമാര്‍ സമരം ആരംഭിച്ചു. തൊ​ഴി​ല്‍​പ്ര​ശ്ന​ങ്ങ​ളും പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വ​നൊ​ടു​ക്ക​ല്‍ ശ്ര​മ​വും ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നേഴ്‌സുമാ​രു​മാ​യി ഡ​യ​റ​ക്ട​ര്‍ ച​ര്‍​ച്ച​യ്ക്കു വ​ഴ​ങ്ങാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് മ​റ്റു ന​ഴ്സു​മാ​രു​ടെ സ​മ​രം. ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ന​ഴ്സി​നെ ജോ​ലി​യി​ല്‍ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

DONT MISS
Top