രാജസ്ഥാനില്‍ 23 പേരുടെ കൂട്ടമാനഭംഗത്തിനിരയായത് മലയാളി യുവതിയെന്ന് പൊലീസ്‌

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോയി 23 പേര്‍ കൂട്ട ബലാത്സംഗം ചെയ്ത  സംഭവത്തില്‍ ഇരയായ യുവതി മലയാളിയെന്ന് രാജസ്ഥാന്‍ പൊലീസ്. ദില്ലി സ്വദേശിനിയാണ് കൂട്ടമാനഭംഗത്തിന് ഇരയായതെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ദില്ലിയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് 28 വയസുകാരിയായ യുവതിയെന്ന് ബി​കാ​നീ​ർ പൊലീസ് മേ​ധാ​വി​ അറിയിച്ചു. കച്ചവടത്തിനായി ദില്ലിയിലെത്തിയ കുടുംബം തുടര്‍ന്ന് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. പെ​ൺ​കു​ട്ടി ദില്ലിയി​ലാ​ണ് ജ​നി​ച്ച് വ​ള​ർ​ന്ന​തെ​ന്നും പൊലീസ് മേ​ധാ​വി പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ 25-നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബിക്കാനിറിന് സ​മീ​പം ത​ന്‍റെ പിതാവിന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വസ്തു സന്ദര്‍ശിക്കുന്നതിന് പോയ ശേ​ഷം മ​ട​ങ്ങാ​ൻ വാ​ഹ​നം കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു യു​വ​തി. ഈ ​സ​മ​യം ജ​യ്പു​ർ റോ​ഡി​ലെ ഖാ​ട്ടു ശ്യാം ​മ​ന്ദി​ർ എ​ന്ന സ്ഥ​ല​ത്തു നി​ന്നും യു​വ​തി​യെ ര​ണ്ടം​ഗ സം​ഘം കാ​റി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.  തുടര്‍ന്ന് മണിക്കൂറുകളോളം അവര്‍ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ടു പേരും തന്നെ ബലാത്സംഗം ചെയ്തശേഷം അവര്‍ അവര്‍ വിളിച്ചുവരുത്തിയ ആറ് പേര്‍ കൂടി തന്നെ തന്നെ പീഡിപ്പിച്ചു. പിന്നീട് പലാനയിലുള്ള സര്‍ക്കാര്‍ പവര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. പിറ്റേന്ന് പുലര്‍ച്ചെ നാല് മണിയ്ക്ക് തട്ടിക്കോണ്ട് പോയ സ്ഥലത്തുതന്നെ കൊണ്ടു വിടുകയായിരുന്നു.

ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ യു​വ​തി പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. യുവതി നല്‍കിയ പരാതിയില്‍ പേര് അറിയാവുന്ന രണ്ട് പേര്‍ക്കെതിരെയും ബാക്കിയുള്ള 21 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ആറ് പേരാണ് തന്നെ കൂട്ടമാനഭംഗപ്പെടുത്തിയതെന്നാണ് പിന്നീട് യുവതി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയിലായതായി പൊലീസ് അറിയിച്ചു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

DONT MISS
Top