നോട്ടുനിരോധനം അഴിമതിക്കെതിരെയുള്ള ധീരമായ ചുവടുവെയ്പായിരുന്നു ; മോദിയെ പിന്തുണച്ച് യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

ഗൊരഖ്പൂര്‍: അഴിമതിക്കെതിരെയുള്ള ധീരമായ ചുവടുവയ്പായിരുന്നു നോട്ട് നിരോധനമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മുന്‍ ധനകാര്യമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ നിലപാടുകളുമായി യോജിക്കുന്നില്ലെന്നും വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”നോട്ടുനിരോധനം ധീരമായ നടപടി ആയിരുന്നു. അഴിമതിക്കെതിരെയുള്ള ശക്തമായ ചുവടുവെയ്പ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ സുഗമമായി തന്നെ പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞു.  ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയാണെന്ന് ഇന്ന് നമുക്ക് പറയാനാകും. അതുകൊണ്ടുതന്നെ സിന്‍ഹയുടെ ആരോപണങ്ങളുമായി യോജിക്കാന്‍ കഴിയില്ല,” ആദിത്യനാഥ് പറയുന്നു.

എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹ ഉന്നയിച്ചത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്നും നോട്ടുനിരോധനവും ജിഎസ്ടിയും പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരുണ്‍ ജയ്റ്റിലിക്കെതിരെയായിരുന്നു ആരോപണങ്ങളില്‍ ഏറിയ പങ്കും. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിനെതിരെ യശ്വന്ത് ആഞ്ഞടിച്ചത്.

DONT MISS
Top