വലിയ സംസ്‌കാരത്തിന് ഉടമകളാണ് ഹിന്ദുക്കള്‍, ‘ക്രിസ്‌ലാമിസ്റ്റുകളേപ്പോലെ’ പെരുമാറരുത് എന്ന് ടിജി മോഹന്‍ദാസ്

ഹിന്ദുക്കളേയും ക്രിസ്ത്യാനികളുടെയും ഇസ് ലാം മത വിശ്വാസികളുടേയും സ്വഭാവവും സംസ്‌കാരവും അളന്ന് ആര്‍എസ്എസ് ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ദാസ്. തന്റെ ട്വിറ്റര്‍ പേജിലാണ് തന്റെ അഭിപ്രായം അദ്ദേഹം കുറിച്ചത്. ‘ക്രിസ്‌ലാമിസ്റ്റ്’ എന്നൊരു പദം തന്നെ തന്റെ അഭിപ്രായം പ്രകടിപ്പിക്കാനായി മോഹന്‍ദാസ് കണ്ടെത്തിയിട്ടുണ്ട്.

എത്ര പ്രകോപനമുണ്ടായാലും ഹിന്ദുക്കള്‍ ക്രിസ്‌ലാമിസ്റ്റുകളെപ്പോലെ പെരുമാറരുത്. വലിയൊരു സംസ്‌കാരത്തിന്റെ ഉടമകളാണ് നാം എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഹിന്ദുക്കള്‍ വലിയ സംസ്‌കാരത്തിന് ഉടമകളാണ് എന്ന് എടുത്തെഴുതി ക്രിസ്‌ലാമിസ്റ്റുകളെപ്പോലെയാകരുത് എന്നും പ്രത്യേകം കുറിച്ചിരിക്കുന്നു.

എന്നാല്‍ ക്രിസ്‌ലാമിസ്റ്റ് എന്നാല്‍ ക്രിസ്ത്യാനികളും ഇസ്‌ലാം മത വിശ്വാസികളുമാണെന്നാണ് മോഹന്‍ദാസ് ഉദ്ദേശിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. കള്ളപ്പണം കൊണ്ട് ചീര്‍ത്ത കൊഴുപ്പിനേക്കാള്‍ നല്ലത് മെലിഞ്ഞ ആരോഗ്യമുള്ള സമ്പദ്‌വ്യവസ്ഥയാണെന്ന് കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കളിയാക്കലുകള്‍ ഏറ്റുവാങ്ങിയും ഇദ്ദേഹം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

DONT MISS
Top