കള്ളപ്പണം കൊണ്ട് ചീര്‍ത്ത കൊഴുപ്പിനേക്കാള്‍ നല്ലത് മെലിഞ്ഞ ആരോഗ്യമുള്ള സമ്പദ്‌വ്യവസ്ഥ: ആര്‍എസ്എസ് ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ദാസ്

ടിജി മോഹന്‍ദാസ്‌

ആര്‍എസ്എസിന്റെ ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ദാസിന്റെ ട്വീറ്റ് വൈറലാകുന്നു. ഭരണകര്‍ത്താക്കളുടെ വിപ്ലവകരമായ തീരുമാനങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട രാജ്യത്തെ സമ്പദ് വ്യവസ്ഥയിലുണ്ടായ തളര്‍ച്ചയേയും സാമ്പത്തിക മാന്ദ്യത്തെയും താത്വികമായി വിലയിരുത്തുകയാണ് ടിജി. ഇപ്പോഴുള്ള മാന്ദ്യം നല്ലതാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

കള്ളപ്പണം കൊണ്ട് ചീര്‍ത്ത കൊഴുപ്പിനേക്കാള്‍ നല്ലത് മെലിഞ്ഞ ആരോഗ്യമുള്ള സമ്പദ്‌വ്യവസ്ഥയാണെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇതോടെ കള്ളപ്പണമെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍നിന്ന് തുടച്ചുമാറ്റപ്പെട്ടതിനാലാണ് ഇപ്പോഴുള്ള സാമ്പത്തിക മാന്ദ്യം എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ഈ ട്വീറ്റ് വന്നതോടെ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും ആക്ടീവായി. സോഷ്യല്‍മീഡിയ ഒന്നടങ്കം തെറി വിളിയുമായി എത്തിയതോടെ ടിജിയുടെ ട്വീറ്റ് ഹിറ്റായി. അദ്ദേഹത്തിന്റെ ട്വീറ്റും മറുപടികളും താഴെ കാണാം.

DONT MISS
Top